വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു


Ad

ചെതലയം:വയനാട് ആയുഷ്
ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചെതലയം ട്രൈബൽ യൂണിവേഴ്സിറ്റിയിൽ വച്ച് പണിയ, കുറുമ, കാട്ടു നായിക്ക, ഊരാളി,കുറിച്യ ഗോത്ര വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദം പഠിക്കുന്ന വനിതകൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌, ആയുഷ് കുക്കിങ് ക്ലാസ്സ്‌, ഡോക്യുമെന്ററി പ്രദർശനം, യോഗ ക്ലാസ്സ്‌ ,മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.ഡോ: അനു ജോസ് BAMS MS(Ay) സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. ഡോ അരുൺ ബേബി BSMS സ്ത്രീകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള മാതുള മണപ്പാക്,നെല്ലിക്കാ ജ്യൂസ്‌, ഉഴുന്ന് കളി,എള്ള് ഉരുണ്ട,നന്നാറി മണപ്പാക് എന്നീ സിദ്ധ പാചക രീതികളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഡോ വിജയകുമാർ BNYS ന്റെ നേത്രത്വത്തിൽ യോഗ പരിശീലനം നൽകി. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *