സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പ്; മഹേഷ് കക്കത്ത്


Ad

കൽപറ്റ: കേരളത്തിൽ ഇടതുപക്ഷ സർക്കാറിന് തുടർ ഭരണം ഉറപ്പാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. പ്രതിസന്ധികളോട് പൊരുതി സമാനതകളില്ലാത്ത വികസനമാണ് സർക്കാർ നടത്തിയത്.  തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട്, യുഡിഎഫും, ബി ജെപിയും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ മൂല്യങ്ങൾ ഇടിച്ചു താഴത്തി കാട്ടാനുള്ള ശ്രമമാണ് നടത്തുന്നത്.  ലോകത്താകമാനം ദുരിതം വിതച്ച കോവിഡ് മഹാമാരി കാലത്തും പ്രളയകാലത്തും സ്വന്തം ജനതയെ ചേർത്തുപിടിച്ച സർക്കാറിന്റെ നന്മയും മൂല്യവും കുറച്ചുകാണിക്കാനുളള  ശ്രമവും, അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ജനമനസുകളിൽ ഇടതു ഗവൺമെന്റിനുള്ള അംഗീകാരം ഇല്ലാതാക്കുന്നതിനുമുള്ള ശ്രമവുമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളായ വോട്ടർമാരും ഇടതുമുന്നണിയെ വിജയപ്പിക്കുന്നതിന് തയ്യാറാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എഐവൈഎഫ് ജില്ലാ കൺവെൻഷൻ കൽപറ്റയിൽ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അസി: സെക്രട്ടറി ഇ ജെ  ബാബു  പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ലെനിൻ സ്റ്റാൻസ് ജേക്കബ് (സെക്രട്ടറി), രഞ്ചിത്ത് കമ്മന (പ്രസിഡന്റ്) ജോ: സെക്രട്ടറിമാർ: സ്വരാജ് വിപി, ശ്രീജിത്ത് പനമരം, സുമേഷ്
വൈ. പ്രസിഡന്റ് : സൗമ്യ, സന്ധ്യ, കലേഷ് സത്യാലയം

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *