കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക വിദ്യാഭ്യാസ കേന്ദ്രം കുംഭാമയെ ആദരിച്ചു


Ad
മാനന്തവാടി: കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.
പരിപാടിയിൽ  മാതൃഭൂമി ഷീ പുരസ്കാര ജേതാവും ജൈവ കർഷകയുമായ  കുംഭാമയെ  ആദരിച്ചു.
വിദ്യാർത്ഥി പ്രതിനിധി  അനഘ .കെ .വി  അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്സ് ഡയറക്ടർ ഡോ. എം. പി. അനിൽ ആമുഖ ഭാഷണം നടത്തി.
എടവക ഗ്രാമപഞ്ചായത്ത്  മെമ്പർ  ശ്രീമതി. ഷറഫുനിസ, കായികധ്യാപകൻ രാഹുൽ രവീന്ദ്രൻ,  സ്റ്റുഡൻസ് കൗൺസിൽ ചെയർപേഴ്സൺ കുമാരി. ക്രിസ്റ്റീന സാബു,
അധ്യാപക വിദ്യാർഥികളായ ആതിരാ ജോസ്, അർഷിന കെ.ടി, നീതു. വി.കെ എന്നിവർ  പങ്കെടുത്തു.
പരിപാടിയിൽ മഴവിൽ മനോരമ ഉടൻ പണം വിജയി കുമാരി. എൻ. അക്ഷയയെ അനുമോദിച്ചു. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *