June 24, 2026

വനിതകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടൂ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

0
IMG-20210309-WA0021
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വനിതകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടൂവെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. മഹിള കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിത ദിനത്തില്‍ നടന്ന വഞ്ചന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച് പി.പി.ഇ കിറ്റ് ധരിച്ച രോഗിയെ സര്‍ക്കാര്‍ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ച നാണം കെട്ട ചരിത്രം കേരളത്തിന് മാത്രമേ ഉണ്ടാകൂവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ കണ്ണീരില്‍ ഈ സര്‍ക്കാര്‍ നിലംപതിക്കുമെന്നും ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയമുരളി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി എന്‍ എ കരീം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മര്‍കുണ്ടാട്ടില്‍,റ്റിജി ചെറുതോട്ടില്‍,സരള ഉണ്ണിക്കൃഷ്ണന്‍, എലിസബത്ത് വര്‍ഗീസ്, പ്രസന്ന ശശീന്ദ്രന്‍, രാധ രവീന്ദ്രന്‍, ഷീല പുഞ്ചവയല്‍, ഷീജ സതീഷ്, സന്ധ്യ രാജേന്ദ്രന്‍,പുഷ്പ അനുപ്, ഷൈലജ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *