മാനന്തവാടിയിൽ എംഎൽഎ. ഒ ആർ കേളു രണ്ടാമങ്കത്തിനിറങ്ങുന്നു


Ad

മാനന്തവാടിയിൽ  എംഎൽഎ. ഒ ആർ കേളു രണ്ടാമങ്കത്തിനിറങ്ങുന്നു.ആദിവാസി ക്ഷേമസമിതി(എകെഎസ്‌) സംസ്ഥാന പ്രസിഡന്റും സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റിയംഗവുമാണ്. . 10 വർഷം തിരുനെല്ലി പഞ്ചായത്ത്‌ പ്രസിഡന്റും അഞ്ച്‌ വർഷം മെമ്പറുമായിരുന്നു. ഒരു തവണ   മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായിരുന്നു. ഡി.വൈ.എഫ്‌.ഐയിലൂടെ പൊതുപ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 30 വർഷമായി രാഷ്‌ട്രീയത്തിൽ സജീവം. 2016ലെ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്‌മിയെ പരാജയപ്പെടുത്തിയാണ്‌ നിയമസഭയിലെത്തിയത്‌. കാട്ടിക്കുളം ഓലഞ്ചേരി രാമന്റെയും പരേതയായ അമ്മുവിന്റെയും മകൻ. ഭാര്യ: പി കെ ശാന്ത. മക്കൾ: മിഥുന, ഭാവന.

പി.കെ. ജയലക്ഷ്മി തന്നെയായിരിക്കും ഇത്തവണയും മാനന്തവാടിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *