April 23, 2024

മാനന്തവാടി താലൂക്ക് സി എച്ച് സെന്ററിന് ഞായറാഴ്ച തറക്കല്ലിടും

0
Img 20210311 Wa0064.jpg
.
മാനന്തവാടി:ജില്ലാ കാന്‍സര്‍ സെന്ററിനോട് ചേര്‍ന്ന് രണ്ട് കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന സി എച്ച് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഞായറാഴ്ച പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെയും കുടക്, നീലഗിരി പ്രദേശങ്ങളിലെയും കേന്‍സര്‍,കിഡ്‌നി രേഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്ന നല്ലൂര്‍നാട് ആശുപത്രിയില്‍ കിടത്തിചികിത്സയടക്കമുള്ള അസൗകര്യങ്ങള്‍ നിലവിലുള്ളതിനാല്‍ രോഗികള്‍ വന്ന്‌പോവാന്‍ പ്രയാസപ്പെടുകയാണ്.ഇത് പരിഗണിച്ചാണ് നിര്‍ദ്ധന രോഗികള്‍ക്ക് വിശ്രമിക്കാനും താമസിക്കാനും ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കി സി എച്ച് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്.കെട്ടിട നിര്‍മാണത്തിനായി ആശുപത്രി പരിസരത്ത് അരഏക്കര്‍ ഭൂമി ഇതിനോടകം വാങ്ങിയിട്ടുണ്ട്.രണ്ട് കോടി രൂപാചിലവില്‍ സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്.രോഗികള്‍ക്ക് സൗജന്യ മരുന്ന്, ഭക്ഷണം,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഡോര്‍മെറ്ററികള്‍,രോഗപ്രതിരോധ ബോധവല്‍ക്കരണക്ലാസ്സുകള്‍,ഐ സി യു ആംബുലന്‍സ്,ബ്ലഡ്ബാങ്ക്,വളണ്ടിയര്‍സേവനം,മെഡിക്കല്‍കേമ്പുകള്‍ തുടങ്ങിയവയാണ് സി എച്ച് സെന്ററില്‍ ഒരുക്കുന്നത്.തറക്കല്ലിടലിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ എം കെ മുനീര്‍ മുഖ്യാതിഥിയാവും.ഡോ.ഇദ്‌രീസ് രോഗപ്രതിരോധക്ലാസ്സെടുക്കും.ഇബ്രാഹിം ഖലീല്‍ ഹദവി മുഖ്യപ്രഭാഷണം നടത്തുമെന്നും കമ്മറ്റി ഭാരവാഹികളായ കെ സി അസീസ്,ചക്കര അബ്ദുള്ളഹാജി,കൈപ്പാണി ഇബ്രാഹിം,വി സി അഷ്‌റഫ്,ഖാലിദ് മുതുവോടന്‍,എ മമ്മൂട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *