മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ


Ad

മുത്തങ്ങ: നിയമസഭ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റിൽ വച്ച് പോലീസും റവന്യൂ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും വന്ന KL 15A1987 നമ്പർ കെ എസ് ആർ ടി സി ബസ്സിൽ നിന്നും 7 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമിച്ച കൊൽക്കത്ത സ്വദേശിയിൽ നിന്നും കോട്പ നിയമ പ്രകാരം ഫൈൻ ഈടാക്കി. മുത്തങ്ങ എക്‌സൈസ് പാർട്ടിയോടപ്പം റവന്യൂ ജീവനക്കാരായ ശ്രീ. മിനു, ശ്രീ. ജോയ് വർഗ്ഗീസ്,
ശ്രീ. ബാലകൃഷ്ണൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ. സുനിൽ, പോലീസ് എ എസ് ഐ ശ്രീ. എം. ജയൻ, സി പി ഒ ശ്രീ. ഡാനിയേൽ, വില്ലേജ് സർവേയർ .സഹദേവൻ എന്നിവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *