July 17, 2026

ചെറുപുഷ്പ മിഷൻലീഗ് ആറാട്ടുപാറ ഇടവകയിൽ പുതിയ ശാഖ രൂപികരിച്ചു

0
IMG-20210315-WA0003
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ആറാട്ടുപാറ ഇടവകയിൽ പുതിയ ശാഖയുടെ ഉദ്ഘാടനം രൂപത ഡയറക്ടർ ഷിജു ഐക്കരക്കാനയിൽ നിർവ്വഹിച്ചു. ഇടവക വികാരി ഫാ.ബിനോയി കാശാംകുറ്റിയിൽ സ്വാഗതം പറഞ്ഞ മീറ്റിംഗിൽ രൂപത പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപതയിലെ ചെറുപുഷ്പ മിഷൻലീഗിന്റെ 158 മത് ശാഖയാണ് ആറാട്ടുപാറ. ശാഖ പ്രസിഡണ്ട് ഷാജി സാർ ,രൂപത സെക്രട്ടറി സജീഷ് എടത്തട്ടേൽ, രൂപത ഓർഗനൈസർ തങ്കച്ചൻ മാപ്പിളകുന്നേൽ,രൂപത എക്സിക്യൂട്ടീവ് അംഗം ഫ്രാങ്ക്ളിൻ തോട്ടുംങ്കര,ആൽബിൻ എന്നിവർ നേതൃത്വം കൊടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *