June 24, 2026

കൽപ്പറ്റയിലെ ജ്വല്ലറിയിൽ മോഷണം

0
IMG-20210315-WA0018
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയില്‍ മോഷണം. 2 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഇന്നലെ കട അവധിയായതിനാല്‍ വൈകിട്ട് പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട സമീപത്തെ കടക്കാരനാണ്  മോഷണ വിവരം അറിയുന്നത്. കല്‍പ്പറ്റ സ്വദേശി ഷൈജല്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണിത്. കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *