മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ 23ന് മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തും.


Ad
മാനന്തവാടി: മാർച്ച് 20 വരെയെ ലൈസൻസ് പുതുക്കാൻ തിയതി ഉള്ളു വെന്നിരിക്കെ വ്യാപാരികളുടെ ലൈസൻസ് പുതുക്കാൻ അനുവദിക്കാത്ത മാനന്തവാടി മുനിസിപ്പൽ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 23ന് ചൊവ്വാഴ്ച വ്യാപാരികൾ മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. കെട്ടിട നികുതിയും വ്യാപാരികളുടെ ലൈസൻസും തമ്മിൽ ബന്ധമില്ലെന്നിരിക്കെ അധികൃതർ ലൈസൻസ് തടഞ്ഞു വെക്കുകയാണ്, ഇത് ശരിയല്ല, വേറൊരു മുനിസിപ്പാലിറ്റിയിലും ഇങ്ങനെ ഇല്ല, മാനന്തവാടിയിൽ കെട്ടിട നികുതി കുടിശ്ശിക ആയതിന് പിന്നിൽ പഴയ ഉദ്യോഗസ്ഥരുടെ അലംഭാവമാണ്, അതിന് വ്യാപാരികളെ ബലിയാടാക്കുന്നത് ശരിയല്ല. കെട്ടിട നികുതി അടപ്പിക്കുന്നതിന് വ്യാപാരികളും സ്വയംസംരംഭകരും എതിരല്ല, ലൈസൻസ് തടഞ്ഞ് കെട്ടിട നികുതി അടപ്പിക്കാനുള്ള ശ്രമം വ്യാപാരികളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്, ഇത് അനുവദിക്കില്ല, വ്യാപാരികളുടെ അവകാശങ്ങൾ അടിയറവ് വെക്കില്ല. ലൈസൻസ് തടഞ്ഞുവെക്കുന്നത് തുടർന്നാൽ മുനിസിപ്പാലിറ്റിയുമായി എല്ലാ തരത്തിലുമുള്ള നിസ്സഹരണ സമരം ആരംഭിക്കും,,കഴിഞ്ഞ കാലങ്ങളിൽ ലൈസൻസ് പുതുക്കാൻ എത്തുന്ന വ്യാപാരികൾക്ക് ഇത്തരം അനുഭവങ്ങളില്ല, അതിനാൽ ഇപ്പോഴുള്ള ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന വ്യാപാരി വിരുദ്ധ സമീപനങ്ങൾ അംഗീകരിക്കാനാവില്ല, അതിനാൽ തന്നെ പ്രക്ഷോഭം ശക്തമാക്കും.നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്, വ്യാപാരികളുടെ പ്രശ്നങ്ങളിൽ അനുകൂലമായ സമീപനം സ്വീകരിക്കുന്നില്ലെങ്കിൽ സംഘടന മറ്റ് പരിപാടികളെ കുറിച്ചും ആലോചിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, ജനറൽ സെക്രട്ടറി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി, എം വി സുരേന്ദ്രൻ.സി കെ സുജിത്, എൻ വി അനിൽകുമാർ ജോൺസൺ ജോൺ, കെ ഷാനു എന്നിവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *