തൊഴിലാളികളോടും വ്യാപാരികളോടും വോട്ടഭ്യർത്ഥിച്ച് പി.കെ. ജയലക്ഷ്മി
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി തൊഴിലാളികളോടും വ്യാപാരികളോടും വോട്ടഭ്യർത്ഥിക്കുന്നതിനാണ് ചൊവ്വാഴ്ച പ്രധാനമായും ശ്രദ്ധയൂന്നിയത്. സ്ഥാനാർത്ഥി പ്രഖ്യാപനവും യു.ഡി.എഫ്. കൺവെൻഷനുകളും വൈകിയെങ്കിലും പ്രചരണത്തിൽ മുമ്പിലെത്താനുള്ള ഓട്ടത്തിലാണ് ജയലക്ഷ്മി. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് ഗ്രാമങ്ങളിലെത്തി ഗൃഹസന്ദർശനത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത് . എന്നാലിപ്പോൾ മണ്ഡലത്തിലെ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ചാണ് സന്ദർശനവും വോട്ടഭ്യർത്ഥ്യനയും.
ചൊവ്വാഴ്ച രാവിലെ കാട്ടി മൂലയിൽ അയൽ വാസികളിൽ ചിലരെ നേരിൽ കണ്ടാണ് പര്യടനം തുടങ്ങിയത്. പിന്നീട് മാനന്തവാടിയിലേക്കുള്ള വഴിമധ്യേ വിവിധ തുറകളിലുള്ളവരെ നേരിൽ കണ്ടു. മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന യോഗത്തിന് നഗരത്തിൽ അര മണിക്കൂറോളം പലരെയും കണ്ട് സൗഹൃദം പുതുക്കി. ജനപ്രതിനിധി അല്ലാതിരിന്നിട്ടും കഴിഞ്ഞ വർഷങ്ങളിൽ പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന ജയലക്ഷ്മിയെ ആർക്കും പരിചയപ്പെടുത്തേണ്ടി വന്നില്ല . മാനന്തവാടി നഗരത്തിൽ നിന്ന് തലപ്പുഴ ടൗണിലേക്കാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി പോയത്. തവിഞ്ഞാൽ പഞ്ചായത്ത് യു.ഡി. എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ‘ പങ്കെടുത്തു. പ്രകടനത്തിൻ്റെ അകമ്പടിയോടെയാണ് തലപ്പുഴ ടൗണിൽ പ്രവർത്തകരോടൊപ്പം വോട്ടഭ്യർത്ഥന നടത്തിയത്.
വാളാടായിരുന്നു ചൊവ്വാഴ്ച വൈകുന്നേരത്തെ സന്ദർശനം.
Leave a Reply