സ്വീപ്, ഗ്രീൻ ഇലക്ഷൻ പദ്ധതി;സൈക്കിൾ റാലി നടത്തി


Ad

കൽപ്പറ്റ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ്, ഗ്രീൻ ഇലക്ഷൻ പദ്ധതികളുടെ ഭാഗമായി സൈക്കിൾ റാലി നടത്തി. പ്ലാസ്റ്റിക് മുക്ത തെരഞ്ഞെടുപ്പ് നടപ്പാക്കുക, എല്ലാവരെയും വോട്ടെടുപ്പിൻ്റെ ഭാഗമാക്കുക എന്നീ ആശയങ്ങളുടെ പ്രചരണാർത്ഥമാണ് സൈക്കിൾ റാലി നടത്തിയത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റ് മുതൽ മുട്ടിൽ പഞ്ചായത്ത് ബസ് സ്റ്റാൻ്റ് വരെ നടത്തിയ സൈക്കിൾ റാലി അസിസ്റ്റൻ്റ് കളക്ടർ ഡോ. ബൽപ്രീത് സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിൾ റാലിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻച്ചാർജ് സുഭദ്ര നായർ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ വി.കെ. ശ്രീലത, അസിസ്റ്റൻ്റ് കോർഡിനേറ്റർ റഹീം ഫൈസൽ, പ്രോഗ്രാം ഓഫീസർ കെ. അനൂപ്, ടെക്നിക്കൽ എക്സ്പേർട്ട് സാജിയോ ജോസഫ്, വയനാട് സൈക്ലിങ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *