August 31, 2026

നിയമസഭ തിരഞ്ഞെടുപ്പ്;പരിശോധന കടുപ്പിച്ച് നിരീക്ഷണ സ്‌ക്വാഡുകള്‍

0
images - 2021-03-12T200455.138
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ നടപടികള്‍ ഊര്‍ജ്ജിതമായതോടെ പരിശോധന കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ളൈയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്, എക്‌സൈസ്, ഇന്‍കംടാക്‌സ് വിഭാഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പരിശോധനയില്‍ ഇതുവരെ മതിയായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വന്ന 29,63,400 ലക്ഷം രൂപയും 1,22,900 വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്നുകളും പിടിച്ചെടുത്തു.

എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുളള ഫ്ളൈയിങ്ങ് സ്‌ക്വാഡുകള്‍ 15,43,400 രൂപയും പോലീസ് 14,20,000 രൂപയുമാണ് പരിശോധനകളില്‍ കണ്ടെത്തിയത്. എക്‌സൈസ് നടത്തിയ പരിശോധനയില്‍ 122900 രൂപയുടെയും പോലീസ് 12220 രൂപയുടെയും വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്നുകള്‍ മുതലായവയും പിടിച്ചെടുത്തു.

നിരീക്ഷണത്തിനായി ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തികളില്‍ സക്വാഡിന് കീഴിലുളള സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘവും പരിശോധന നടത്തുന്നുണ്ട്. പരിശോധനകളെല്ലാം വീഡിയോയില്‍ പകര്‍ത്തും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുകയുമാണ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ ലക്ഷ്യം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *