August 30, 2026

തിരുനെല്ലിയിലും പനമരത്തും ഇന്ന് യു.ഡി.എഫ്. കൺവെൻഷൻ

0
IMG_20210317_223051.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ 10 മണിക്ക് മാനന്തവാടി മൈസൂർ റോഡിൽ പ്രവർത്തനമാരംഭിക്കും. 
നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.കെ. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി    തിരുനെല്ലി ,പനമരം പഞ്ചായത്തുകളിൽ ഇന്ന്  കൺവെൻഷനുകൾ നടക്കും.  രാവിലെ 11- മണിക്ക് കാട്ടിക്കുളം എസ്. എൻ.ഡി.പി. ഹാളിൽ നടക്കുന്ന കൺവെൻഷനിൽ യു.ഡി.എഫിലെ വിവിധ കക്ഷിനേതാക്കൾ സംബന്ധിക്കും. 
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മാനന്തവാടി മുനിസിപ്പൽ യു.ഡി.എഫ് കൺവെൻഷൻ എരുമത്തെരുവ് ഗ്രീൻസ് റസിഡൻസിയിൽ നടക്കും.  
മൂന്ന് മണിക്ക് പനമരം ക്രസൻ്റ് പബ്ലിക് സ്കൂളിലാണ്    പനമരം പഞ്ചായത്തുതല യു.ഡി.എഫ്. കൺവെൻഷൻ. 
19-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ദീപ്തിഗിരി ക്ഷീര സംഘം ഹാളിൽ എടവക പഞ്ചായത്ത്  തല കൺവെൻഷനും 
മൂന്ന് മണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വെള്ളമുണ്ട പഞ്ചായത്ത് തല കൺവെൻഷനും   നാല് മണിക്ക് കോറോം ദോഹ പാലസ് ഓഡിറ്റോറിയത്തിൽ തൊണ്ടർനാട് പഞ്ചായത്ത്തല കൺവെൻഷനും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *