യു.ഡി.എഫ്. മാനന്തവാടിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു


Ad
.
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മാനന്തവാടി മൈസൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു.  കെ.പി. സി.സി. സെക്രട്ടറി സുനിൽ മടപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. 
നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി  ചെയർമാൻ  പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (ജേക്കബ്)  വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർമാരായ അഡ്വ: എം .വേണുഗോപാൽ,  സി.അബ്ദുൾ അഷ്റഫ് ,  പടയൻ മുഹമ്മദ്, എം. അബ്ദുറഹ്മാൻ, ജോസ് കളപ്പുര, അഡ്വ: എം. ജവഹർ മറ്റ് യു.ഡി. എ ഫിലെ ഘടക കക്ഷി നേതാക്കൾ  തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *