July 17, 2026

ബുള്ളറ്റ് റാലി നടത്തി

0
IMG-20210319-WA0005
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വീപ് പദ്ധതിയുടെ ഭാഗമായി ബുള്ളറ്റ് റാലി നടത്തി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച ബുള്ളറ്റ് റാലി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ചു.
എന്റെ നാടിന് എന്റെ വോട്ട് എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് സ്വീപിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറുന്നത്. സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, കലാ കായിക മത്സരങ്ങള്‍, നാടന്‍ കലാ അവതരണം, സൈക്കിള്‍ റാലി തുടങ്ങിയ വിവിധ പരിപാടികള്‍ ഇതിനോടകം ജില്ലയില്‍ നടന്നു. ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിങ്ങ്, ജില്ലാ പ്ലാനിംഗ് ഇന്‍ച്ചാര്‍ജ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *