October 26, 2026

ദേശീയ നിയമ സേവന സമിതി മൊബൈല്‍ ആദാലത്ത് ഇന്ന് മുതൽ

0
IMG_20210319_040113.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും, നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതി നടത്തുന്ന മൊബൈല്‍ അദാലത്ത് പര്യടനത്തിന് മാർച്ച് 19ന് തുടക്കമാകും. ബത്തേരി താലൂക്കില്‍ പര്യടനം നടത്തുന്ന മൊബൈല്‍ അദാലത്ത്  ഇന്ന്  അമ്പലവയല്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന് സമീപവും 20 ന് കേണിച്ചിറ ഗ്രാമപഞ്ചായത്ത് ഹാളിലും 22 ന് നൂല്‍പ്പുഴയിലും, 23 ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഹാളിലും എത്തും. പൊതുജനങ്ങള്‍ക്കായി നടത്തുന്ന അദാലത്തില്‍ പരാതികള്‍ ഉള്ളവര്‍ രാവിലെ 10 ന് അതത് സ്ഥലങ്ങളിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *