പെരുമാറ്റ ചട്ട ലംഘനം 6976 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു


Ad
 കൽപ്പറ്റ:മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട്  പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 6976 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ചുവരെഴുത്തുകള്‍ – 9, പോസ്റ്ററുകള്‍ – 5904, ബാനറുകള്‍ – 587, കൊടി തോരണങ്ങള്‍ – 476 എന്നിങ്ങനെയാണ് നീക്കം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുന്ന ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുകളാണ് അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്. ഏറ്റവും കൂടുതല്‍ സാമഗ്രികള്‍ നീക്കം ചെയ്തത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നാണ്. 2778  എണ്ണം. കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് 2369 എണ്ണവും മാനന്തവാടി മണ്ഡലത്തില്‍ നിന്ന്  2601 എണ്ണവും നീക്കം ചെയ്തു. 
പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലമുടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ സ്വഭാവമുള്ള പ്രചാരണ സാമഗ്രികളാണ് നീക്കുന്നത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും എം.സി.സി നോഡല്‍ ഓഫീസറുമായ ടി. ജനില്‍കുമാറാണ്  ആന്റീ ഡീഫേസ്‌മെന്റ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സിവിജില്‍ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം. ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയും പരാതിയ്‌ക്കൊപ്പം സമര്‍പ്പിക്കാം. പരാതി ലഭിച്ചാല്‍ 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *