ബ്യൂട്ടി ടിപ്സ് – മുടിയുടെ കനം കുറയുന്നുണ്ടോ?


Ad
മുടിയുടെ കനം കുറയുന്നുണ്ടോ?
 എങ്കിൽ ഇതൊന്ന് ഉപയോഗിച്ചു നോക്കൂ
 തയ്യാറാക്കിയത് : സുബിത ജോജി ( ബ്യൂട്ടി സലൂൺ ലൂർദ് മാതാ ചർച്ചിനു എതിർവശം കാവുംമന്ദം )
Ph : 96053 76201
 ആവശ്യമായ സാധനങ്ങൾ :
 ▪️മൂന്ന് ടേബിൾ സ്പൂൺ കരിഞ്ചീരകം
▪️ മൂന്ന് ടേബിൾ സ്പൂൺ ഉലുവ
▪️ 300 ഗ്രാം വെളിച്ചെണ്ണ
▪️ 200 ഗ്രാം എള്ളെണ്ണ / ഒലിവോയിൽ / ആവണക്കെണ്ണ. ( ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുക)
 തയ്യാറാക്കുന്ന വിധം :
 കരിജീരകവും ഉലുവയും നന്നായി പൊടിക്കുക( ഒന്നിച്ചോ,വെവ്വേറെയോ പൊടിക്കാവുന്നതാണ്). ശേഷം പൊടിച്ചു വെച്ച കരിഞ്ചീരകത്തിന്റെയും ഉലവയുടെയും മിക്സി ലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ അടുത്തുള്ള എള്ളെണ്ണയോ, ഒലീവ് എണ്ണയോ, ആവണക്കെണ്ണയും  ( നിങ്ങളുടെ കൈവശമുള്ളത് ഏതുമാവാം ) ചേർത്ത് ഈ മിക്സിലേക്ക് കൂട്ടിയോജിപ്പിക്കുക. മിക്സ് ചെയ്ത് വെച്ച എണ്ണ അടച്ചുവെച്ച്  ഒരുദിവസം മുഴുവനായും റസ്റ്റ് ചെയ്യാൻ വെക്കുക.  ശേഷം മൂന്നുദിവസം നല്ല വെയിലത്ത് വെച്ച് ഒന്നോ രണ്ടോ മണിക്കൂർ ചൂടാക്കുക. മൂന്നു ദിവസവും നല്ല വെയിലത്ത് വെച്ച് ഈ എണ്ണ ചൂടാക്കണം. അതിനുശേഷം നന്നായി  തണുത്ത എണ്ണ മുടി നനയ്ക്കുന്നതിന് അരമണിക്കൂർ മുൻപ് തേച്ചുപിടിപ്പിക്കുക.
 ഈ എണ്ണ നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ ഉണ്ടാക്കാവുന്നതാണ് 100% വിശ്വസിക്കുന്ന ഈ എണ്ണ നിങ്ങളുടെ മുടിക്ക് കനവും പുതിയ മുടി വളരുന്നതിനും സഹായിക്കും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *