16 പവൻ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്പളക്കാട് പോലീസ് പിടികൂടി


Ad
കൽപ്പറ്റ:: കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ നിന്നും 16 പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മൈലാടി അടുവാട്ടില്‍ മുഹമ്മദ് ഷാഫി (25) യെയാണ് കമ്പളക്കാട് എസ്‌ഐ ശ്രീദാസും സംഘവും കല്‍പ്പറ്റയില്‍ നിന്നും പിടികൂടിയത്. പ്രതിയുടെ കൈവശത്ത് നിന്നും 5 പവനോളം സ്വര്‍ണ്ണം കണ്ടെത്തി. ബാക്കി സ്വര്‍ണ്ണം സംസ്ഥാനത്തിന് പുറത്തും മറ്റുമായി വില്‍പ്പന നടത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. സ്വര്‍ണ്ണം വിറ്റ് വാങ്ങിയ ലാപ് ടോപ്പും, ക്യാമറയും, മൊബൈലും പോലീസ് പ്രതിയില്‍ നിന്നും കണ്ടെടുത്തു. മുഹമ്മദ് ഷാഫി മുമ്പ് കമ്പളക്കാട് എ ടി എം കവര്‍ച്ചാ ശ്രമകേസിലെ പ്രതി കൂടിയാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. പിന്നീട് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ശേഷം തുടരന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *