എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും;എം.വി. ശ്രേയാംസ് കുമാർ


Ad

കല്പറ്റ: കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികൾ സമ്പൂർണമാക്കി എല്ലാവർക്കും കുടിവെള്ളമെന്ന ദൗത്യം പൂർത്തിയാക്കുമെന്ന് കല്പറ്റ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. ജലസാക്ഷരതയും ജലജനാധിപത്യവും കേരളീയ സമൂഹം ചർച്ചക്കെടുത്ത പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായിരിക്കെ അച്ഛൻ എം.പി. വീരേന്ദ്രകുമാർ പറഞ്ഞത് ‘കുടിവെള്ളമടക്കമുള്ള പ്രാദേശിക വിഭവങ്ങളുടെ അവകാശം ജനങ്ങൾക്കാണെന്നാണ്. ലോകജലദിനത്തിൽ ഈ വാക്കുകളാണ് ഓർമയിലെത്തുന്നത്.

മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുക എന്നത് ഉത്തരവാദിത്വമായാണ് കാണുന്നത്. ചെറു നീർത്തടങ്ങളെയും ജലാശയങ്ങളെയും സംരക്ഷിച്ചു കൃഷിക്കും മറ്റിതര ജലസേചന ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തും. ലക്കിടിയടക്കം മുഴുവൻ സ്ഥലങ്ങളിലും ട്രീ ബാങ്കിങ്ങിന് പ്രാധാന്യം നൽകി ജലലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെ പടത്തലവൻ എ.കെ.ജി.യെ അനുസ്മരിച്ചാണ് തിങ്കളാഴ്ച എം.വി. ശ്രേയാംസ് കുമാർ സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. തന്റെ അച്ഛൻ എം.പി. വീരേന്ദ്രകുമാറിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു എ.കെ.ജി. കൊടുംതണുപ്പിലും കഠിനമായ ചൂടിലും ഡൽഹിയിൽ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും ഭീഷണികൾക്കൊന്നും മുട്ടുവളയ്ക്കാതെ കൃഷിക്കാർ അവരുടെ അവകാശത്തിന് പൊരുതുമ്പോൾ മാനവസ്‌നേഹത്തിന്റെ മൂന്നക്ഷരം – എ.കെ.ജി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നുവെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. നൂറുകണക്കിന് ഇടതുമുന്നണി പ്രവർത്തകരും പൊതുജങ്ങളുമാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ എല്ലായിടത്തും എത്തുന്നത്. മുക്കംകുന്ന് എം.വി. ശ്രേയാംസ് കുമാറിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറുമായാണ് ഇടതുമുന്നണി പ്രവർത്തകർ സ്വീകരിച്ചത്. വടുവൻചാൽ, നെടുംകരണ, റിപ്പൺ, അരപ്പറ്റ, നെടുമ്പാല, മുക്കംകുന്ന,് നെല്ലിമാളം, വാഴവറ്റ, കാക്കവയൽ, മുട്ടിൽ, പരിയാരം, മടക്കിമല, കമ്പളക്കാട്, കണിയാമ്പറ്റ, കൂടോത്തുമ്മൽ, വരദൂർ, കരണി, അരിമുള, നടവയൽ, നെല്ലിയമ്പം എന്നിവിടങ്ങളിൽ രണ്ടാം ദിനം സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി.

ഇന്ന് പര്യടനം നടത്തുന്ന സ്ഥലങ്ങൾ, സമയം എന്ന ക്രമത്തിൽ : പെരുന്തട്ട (9.00), പുത്തൂർവയൽ (9.15), തുർക്കി (9.30), എമിലി (10.00), പുളിയാർമല (10.30), മുണ്ടേരി (11.00), വെങ്ങപ്പള്ളി (11.15), പിണങ്ങോട് (3.00), കാരാറ്റപ്പടി (3.15), കോട്ടത്തറ (3.30), വണ്ടിയാമ്പറ്റ (3.45), മൈലാടി (4.00), കുറുമ്പാലക്കോട്ട (4.15), വെണ്ണിയോട് (4.30), വാളൽ (4.45), മെച്ചന (5.00), ചേരിയംകൊല്ലി (5.15), ബാങ്ക്കുന്ന് (5.30), കുപ്പാടിത്തറ(6.00).

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *