കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലക്ക് പുതിയ നേതൃത്വം


Ad

പനമരം: കേരള മുസ്്‌ലിം ജമാഅത്ത് ജില്ലയില്‍ പുതിയ നേതൃത്വം നിലവില്‍ വന്നു. ‘നന്മയുടെ പക്ഷത്ത് ചേര്‍ന്നു നില്‍ക്കാം’ എന്ന പ്രമേയത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ആചരിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ തലങ്ങളില്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ജില്ലാ കൗണ്‍സില്‍ നടന്നത്. നടവയല്‍ സി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്‍ വെച്ച് സംഘടിപ്പിച്ച ജില്ലാ കൗണ്‍സിലില്‍ ജില്ലാ പ്രസിഡണ്ട് കെ ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ പി ഹസ്സന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. രാഷ്ട്രീയ നേതൃത്വം ജന സേവനത്തിന് പ്രാമുഖ്യം നല്‍കുന്നവരാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. യു സി അബ്ദുല്‍ മജീദ് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദലി സഖാഫി പുറ്റാട്, എം എം അബ്ദുല്‍ ഗഫൂര്‍ സഖാഫി, സഈദ് ഷാമില്‍ ഇര്‍ഫാനി, എം അബ്ദുല്‍ മജീദ്, കെ എസ് മുഹമ്മദ് സഖാഫി സംസാരിച്ചു.
2021- 22ലേക്കുള്ള ജില്ലാ ഭാരവാഹികള്‍: കെ ഒ അഹമ്മദ് കുട്ടി ബാഖവി (പ്രസിഡന്റ്). എസ് ശറഫുദീന്‍ അഞ്ചാംപീടിക (ജന. സെക്രട്ടി). എം അബ്ദുല്‍ മജീദ് (ഫി. സെക്രട്ടറി). കെ അബ്ദുസ്സലാം ഫൈസി, യു പി അലി ഫൈസി, വി എസ് കെ തങ്ങള്‍ വെള്ളമുണ്ട, സയ്യിദ് മുത്തുക്കോയ തങ്ങള്‍ (വൈസ് പ്രസിഡന്റുമാര്‍) കെ എസ് മുഹമ്മദ് സഖാഫി, പി സി ഉമറലി, ഇ പി അബ്ദുല്ല സഖാഫി, അന്ത്രുഹാജി സുല്‍ത്താന്‍ ബത്തേരി, നാസര്‍ മാസ്റ്റര്‍ തരുവണ (സെക്രട്ടറിമാര്‍)

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *