
ലെനറ്റ് കോശി.
ബത്തേരി: കോൺഗ്രസിൻ്റെ പ്രമുഖ വനിതാ നേതാവ് കെ.സി റോസക്കുട്ടിയെ പാർട്ടിയിൽ നിന്നും രാജിവെപ്പിച്ച് ഇടതുപാളയത്തിലേക്ക് എത്തിച്ചതിന് പിന്നിൽ ഉന്നത നേതാക്കൾ .മുൻ എം.എൽ.എയും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന റോസക്കുട്ടിയെ രാജിവെപ്പിക്കുക വഴി കോൺഗ്രസിൽ അസ്വാരസ്യം സൃഷ്ടിക്കുകയായിരുന്നു സി.പി.എം ലക്ഷ്യം. അതേ സമയം കോൺഗ്രസിനെ ഉപയോഗിച്ച് നിരവധി സ്ഥാനങ്ങളും പദവികളും സാമ്പത്തിക നേട്ടവുമുണ്ടാക്കിയ ശേഷം കള മാറ്റിയ റോസക്കുട്ടിയെ ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും അനുകൂലിച്ചിട്ടല്ലത്രെ. റോസക്കുട്ടിക്ക് രണ്ട് അനുയായികൾ പോലുമില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നത്. ഇവരെ പിന്നീട് സി.പി.എമ്മിന് ഭാരമായേക്കും എന്നു വരെ കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
അതേ സമയംസി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ ആയിരുന്നു ഈ നീക്കങ്ങളെല്ലാം. പി.ബി. അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചർ എന്നിവർ റോസക്കുട്ടിയുമായി ചർച്ച നടത്തിയിരുന്നു.
തിരുവനന്തപുരത്തു നിന്ന്
ഒരു ഉയർന്ന നേതാവും ഫോണിൽ സംസാരിച്ചു.
കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥൻ പാർട്ടി വിട്ട് സി.പി.എമ്മിൽ എത്തിയ തിനു പിന്നാലെ സുൽത്താൻ ബത്തേരിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി. കൽപറ്റ സീറ്റിന് ശ്രമിച്ച് തീരുമാനം വന്നപ്പോൾ നേതൃത്വവുമായി ഉടക്കിയ കെ.സി. റോസക്കുട്ടി സി.പി.എമ്മിൽ പോകുമെന്ന് കോൺഗ്രസുകാർ ആരും കരുതിയില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ടീച്ചറെ പങ്കെടുപ്പിക്കാൻ സി.പി.എം.
വിപുല പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സീറ്റ് പ്രശ്നത്തിൽ അസ്വസ്ഥരായ ചില കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
വയനാട്ടിൽനിന്ന് കൂടുതൽ പിന്തുണയാണ് സി.പി.എം.
ലക്ഷ്യമിട്ന്നത്. അത് ഒരു പരിധി വരെ ഫലം കണ്ടിട്ടുങ്കിലും റിസൾട്ട് വന്നതിന് ശേഷമെ കരുക്കൾ നീക്കിയത് ഫലം കണ്ടോ എന്ന് അറിയാൻ കഴിയൂ.



Leave a Reply