June 24, 2026

മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള, സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി

0
IMG-20210324-WA0011
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി.സുല്‍ത്താന്‍ ബത്തേരിയില്‍ മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് / ഐഡികാര്‍ഡ് വിതരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ട്രഷറര്‍ അന്‍സില്‍ ആലപ്പുഴ മെമ്പര്‍ഷിപ്പ് വിതരണവും, അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും നല്‍കി. എം.പി.ആര്‍.എ.കെ വയനാട് ജില്ല പ്രസിഡന്റ് സുള്‍ഫിക്കര്‍ വൈത്തിരി അധ്യക്ഷനായിരുന്നു.സംഘടനയുടെ സ്ഥാപക നേതാവും പ്രശസ്ത മോട്ടിവേഷന്‍ ട്രെയ്‌നറുമായ ഷൗക്കത്ത് ക്ലാസ്സെടുത്തു. സാദിഖ് ഈ വണ്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഖാദര്‍ കൊടുവള്ളി, താഹിര്‍ കൂത്തുപറമ്പ്, ജില്ല സെക്രട്ടറി അജ്മല്‍ ബത്തേരി, ജില്ല വൈസ് പ്രസിഡന്റുമാരായ ഷംസുദ്ധീന്‍ കല്‍പ്പറ്റ, ജാഫര്‍ പുല്‍പ്പള്ളി , അഡ്വ: ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *