August 31, 2026

പെരുമാറ്റ ചട്ടലംഘനം പരിശോധന കർശനമാക്കി; 50,000 രൂപയ്ക്ക് മുകളിൽ കൈവശംവെച്ച് യാത്ര ചെയ്യുന്നവർ രേഖകൾ കരുതുക

0
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: മാനന്തവാടി എല്‍.എ.സി യുടെ ഫ്‌ലയിംഗ്  സ്‌ക്വാഡ് 2 ന്റെ നേതൃത്വത്തില്‍ തലപ്പുഴ ബോയ്‌സ് ടൗണ്‍ ചെക്ക് പോസ്റ്റില്‍  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍   രേഖകളില്ലാതെ കൊണ്ടുവന്ന 60,000 രൂപ പിടികൂടി.  കമ്പളക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നുമാണ്  പണം കസ്റ്റഡിയിലെടുത്തത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ പി.കെ പുരുഷോത്തമന്‍ (ചാര്‍ജ്ജ് ഓഫീസര്‍),എസ്.എസ്.ടി സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള ചാര്‍ജ്ജ് ഓഫീസര്‍ പി.വി ജോണി, അസിസ്റ്റന്റ് കെ.കെ പ്രേമചന്ദ്രന്‍, അസിസ്റ്റന്റ് ജെയ്‌സണ്‍ മാത്യു, എ.എസ്,എ.  സാദിര്‍ തലപ്പുഴ , സി.പി.ഒ മാരായ പി.ഷക്കീര്‍, എ.ലാല്‍കൃഷ്ണന്‍, അറ്റന്‍ഡന്റ് ടി രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ 50000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുന്നവര്‍ രേഖകള്‍ നിര്‍ബന്ധമായും കരുതണമെന്നും അല്ലാത്ത പക്ഷം പണം കസ്റ്റഡിയിലെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *