വിദ്യാർഥികൾക്കൊപ്പം സി.കെ ജാനു


Ad
പുൽപള്ളി പഴശ്ശിരാജ കോളേജിലെ കന്നി വോട്ടർമാരായ വിദ്യാർത്ഥികളോട് കോളേജ് ക്യാൻറ്റിനിൽ എത്തി സി.കെ ജാനു വോട്ട് അഭ്യർത്ഥിച്ചു.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു അവര്‍ ആശയവിനിമയം നടത്തി.  കൊറോണയുടെ സാഹചര്യത്തില്‍ റെഗുലര്‍ ക്ലാസുകള്‍ നടക്കാത്തതിന്റെ ആശങ്കകള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയുമായി പങ്കുവെച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ സ്ഥാനാര്‍ത്ഥി ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. കൂടാതെ ഏറെ നേരം തമാശകളും മറ്റും പങ്ക് വെച്ചാണ് സ്ഥാനാര്‍ത്ഥി കോളേജ് വിട്ടത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *