ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു


Ad

ചുണ്ടേല്‍: കോഴിക്കോട് റോഡില്‍ ചുണ്ടേലില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. എറണാകുളത്ത് നിന്നും പുസ്തകങ്ങളുമായി വരികയായിരുന്ന കെ എല്‍ 04 എ.എ 9848 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ െ്രെഡവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. വാഹനത്തിലെ ലോഡ് ചരിഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സമാന രീതിയില്‍ കഴിഞ്ഞ ദിവസം മീനങ്ങാടി കണിയിലും ചരക്ക് ലോറി മറിഞ്ഞിരുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *