പിണറായി വരുമോ? മുഖ്യനെ കാണാൻ വിതുമ്പി കുരുന്ന്


Ad

കല്പറ്റ: നെടുങ്ങാട് നടന്ന എൽ.ഡി.എഫ്. പൊതുയോഗത്തിലേക്ക് മൂന്നുവയസ്സുകാരി നവേന്ദു ബാല എത്തിയതു തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണ്. നെടുങ്ങാട്ടെ വോട്ടർമാരോട് സംസാരിക്കാൻ തുടങ്ങിയ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ അടുത്തും കുഞ്ഞെത്തി. ചേർത്തു പിടിച്ച ശ്രേയാംസിനോട് ഒറ്റ ചോദ്യം ‘പിണറായി വരുമോ..?’.

സ്ഥാനാർഥി ഇല്ലെന്ന് പറഞ്ഞതും കുട്ടി കരയാൻ തുടങ്ങി. കുറച്ചപ്പുറത്തായി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ണീരാൽ കുതിർന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് കുട്ടി പറഞ്ഞു, ആ മാമനും പറഞ്ഞു വരില്ലെന്ന്…
ചുറ്റും കൂടിയവരും സ്ഥാനാർഥിയും വല്ലാതെയായി. കുട്ടിയുടെ കരച്ചിലടക്കാൻ ഒപ്പമുള്ളവരും പാടുപെടുന്നതിനിടെ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ മൊബൈലെടുത്ത് ഫേസ്ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലൈവ് പരിപാടി കാണിച്ചു കൊടുത്തു. അതോടെ കരച്ചിൽ ഒന്നടങ്ങി. സാധാരണക്കാരന് ആശ്വാസവും കരുതലും പകരുന്ന നേരിന്റെ ഹൃദയവികാരമാണ് പിണറായിയെന്നതിന് ഇതിൽപരം മറ്റൊരു തെളിവ് വേണ്ടൈന്ന് എം.വി. ശ്രേയാംസ് കുമാറും പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമത്തിലെ പേജിലും അദ്ദേഹം ഈ അനുഭവം പങ്കുവെച്ചു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *