നവീകരിച്ച വ്യാപാര ഭവൻ്റെയും ഓഫീസ് കം കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നടത്തി


Ad

വൈത്തിരി: കേരള വ്യാപാരി വ്യസായി ഏകോപന സമിതി വൈത്തിരി യൂണിറ്റിൻ്റെ നവീകരിച്ച വ്യാപാര ഭവൻ്റെയും ഓഫീസ് കം കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. നവീകരിച്ച ബിൽഡിംഗിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സംശാദ് മരയ്ക്കാരും ഓഫീസ് കം കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം KVVES ജില്ലാ പ്രസിഡൻ്റ് കെ.കെ വാസുദേവനും നിർവ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷും മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സന്നിന്ദരായിരുന്നു. യൂണിറ്റ് പ്രസിഡൻ്റ് സി വി വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിസാർ ദിൽവെ സ്വാഗതവും ടി.കെ അനിൽകുമാർ നന്ദിയും പറഞ്ഞു. ഇ. ഹൈദ്രു, അഷറഫ് കൊട്ടാരം, മുജീബ് ചുണ്ടേൽ, ശ്രീജ ശിവദാസ്, റഷീദ് അമ്പലവയൽ, ഉണ്ണികാമിയോ,സിജിത്ത് ജയപ്രകാശ്, ബിന്ദു രത്നൻ എന്നിവർ സന്നിന്ദരായിരുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *