April 26, 2024

ഐ.എച്ച്.ആര്‍.ഡി ക്ക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

0
ഐ.എച്ച്.ആര്‍.ഡി : എട്ടാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയില്‍ കലൂര്‍ (04842347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തല്‍മണ്ണ (04933225086), കോട്ടയം പുതുപ്പള്ളി (04812351485), ഇടുക്കി  പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755), പത്തനംതിട്ട മല്ലപ്പള്ളി (04692680574) എന്നിവടങ്ങളിലാണ് പ്രവേശനം. അപേക്ഷകര്‍ക്ക് 2021 ജൂണ്‍ ഒന്നിന് 16 വയസ്സു തികഞ്ഞിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ihrd.kerala.gov.in/thssല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. 2021-22 വര്‍ഷത്തെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം 4 വരെ നല്‍കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *