പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടത്തി.


Ad
പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടത്തി.

കബനി നദി നീന്തിക്കയറുന്നതിനിടെ കാണാതായ കൊളവള്ളി അംബേദ്ക്കര്‍ കോളനിയിലെ മഹേഷിന്റെ (24) മൃതദേഹം ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ കണ്ടെത്തി .ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് രാവിലെ 9.30 ഓടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കൂട്ടുകാരനോടൊപ്പം കബനിയുടെ മറുകരയായ മച്ചൂരിലെ ഗുണ്ടറയില്‍ പോയി മടങ്ങി പുഴ നീന്തി കയറുന്നതിനിടെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന ആള്‍ നാട്ടുകാരെ  വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയത്.വേനലില്‍ കബനിയില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് കൊട്ട തോണി സര്‍വീസ് നിലച്ചിരിക്കുകയായിരുന്നു. ആളുകള്‍ വെള്ളം കുറഞ്ഞ ഭാഗത്തു കൂടെയാണ് കര്‍ണാടകയിലെ മച്ചൂരും മറ്റും പോയി വരുന്നത്.മഹേഷിന്റെ മൃതദേഹം പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മാര്‍ട്ടത്തിനയച്ചു. സുല്‍ത്താന്‍ ബത്തേരി അഗ്‌നി രക്ഷ സേന ഡിന്‍കി, സ്‌ക്യൂബ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജെയിംസ് ജ ഇ, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രഭാകരന്‍ ഒ ജീ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാര്‍ ആയ ഹരിദാസ് കേ കേ,സുരേഷ് കുമാര്‍ ടീ, ജിതിന്‍ കേ ജെ, ടി പി ഗോപിനാഥ്,ശ്രീകാന്ത് കേ, സുജയ് ശങ്കര്‍, കേ രഞ്ജിത്ത് ലാല്‍ എന്നിവര്‍ ആണ് തിരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നത്‌

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *