April 26, 2024

പൊരിവെയിലത്തും തളരാത്ത പ്രചാരണവുമായി ഒ ആർ കേളു

0
Img 20210327 Wa0005

മാനന്തവാടി: പൊരിവെയിലിലും പ്രചാരണ ചൂടിന് കുറവില്ലാതെ ഒ.ആര്‍ കേളുവിന്റെ പ്രചാരണം തുടരുന്നു. എടവക പഞ്ചായത്തിലായിരുന്നു ഇന്നലത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍.കല്ലോടിയില്‍ നിന്നുമാണ് ആദ്യ പ്രചരണം ആരംഭിച്ചത്. മൂളിത്തോട്, പള്ളിക്കല്‍, രണ്ടേനാല്‍, ദീപ്തിഗിരി, പാണ്ടിക്കടവ്, വാളേരി, കല്ല്യാണത്തുംപള്ളി, കുരിശിങ്കല്‍,അഗ്രഹാരം തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു. കച്ചവടക്കാര്‍, ഓട്ടോ തൊഴിലാളികള്‍, പ്രദേശവാസികൾ എന്നിവരെ നേരില്‍ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. വിവിധ ഗോത്ര സമുദായാങ്ങള്‍ താമസിക്കുന്ന കോളനിയിലെത്തി വോട്ട് ചോദിച്ചു. സ്ഥാനാനാര്‍ത്ഥിയെ ഇരു കൈകളും നീട്ടിയാണ് പ്രദേശത്തെ വോട്ടര്‍മാര്‍ സ്വീകരിച്ചത്. പിന്നീട് എടവക ഗ്രാമപഞ്ചായത്തിലെത്തി ജീവനക്കാരോടും മറ്റും വോട്ടഭ്യര്‍ത്ഥിച്ചു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടില്‍ എത്തിയതിന്റെ പ്രതിഫലനങ്ങള്‍ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലേയും ജനപങ്കാളിത്തം ബോധ്യപ്പെടുത്തി. വിവിധ മതസ്ഥാപലങ്ങളിലുമെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. പൂക്കളും, പൂമാലയും, കരഘോഷങ്ങളും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.എടവക വിവിധ വിദ്യാലയങ്ങളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക് ആക്കിയ സന്തോഷം അധ്യാപകര്‍ പങ്കുവെച്ചു. വാളേരി ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയെ പൂമായലിട്ട് സ്വീകരിച്ചു.കുരിശിങ്കല്‍ വിഎഫ്പിസികെ ഫുഡ് പ്രോസസിംഗ് സെന്ററിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ഇവര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും സ്ഥാനാര്‍ത്ഥി മറന്നില്ല. രാഷ്ട്രീയ ഭേദമെന്നേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു ഓരോ സ്വീകരണവും. സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന് പുറമേ എല്‍ഡിഎഫ് നേതാക്കളായ ജെസ്റ്റിന് ബേബി, കെ.ആര്‍ ജയപ്രകാശ്, മനുകുഴിവേലി, കെ വി ബിജോള്‍, കെ മുരളീധരന്‍, കെ വിജയന്‍, മിനി തുളസീധരന്‍, പി എം സന്തോഷ് എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനത്തിനെത്തിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *