April 23, 2024

ഒ.എൽ.എക്സ് വഴി തട്ടിപ്പ്: പ്രതികളെ പിടിച്ചത് ഗോവയിൽ നിന്ന് ഒരു മാസത്തോളമുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് അറസ്റ്റ്

0
ഒ.എൽ.എക്സ് വഴി തട്ടിപ്പ്: 
പ്രതികളെ പിടിച്ചത് ഗോവയിൽ നിന്ന് 
ഒരു മാസത്തോളമുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് അറസ്റ്റ് 
കൽപ്പറ്റ: ഒ.എൽ.എക്സിലൂടെ   വിദഗ്ദ്ധമായി വാഹന തട്ടിപ്പ് നടത്തി ആളുകളെ പറ്റിച്ച്  പണം തട്ടുന്ന കുറ്റ്യാടി സ്വദേശികളായ സൽമാൻ ഫാരിസ്,ശാമിൽ  എന്നിവരെ  വയനാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത് ഗോവയിൽ നിന്ന്. ഒരു മാസത്തോളമുള്ള അതീവ പരിശ്രമങ്ങൾക്കൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  ഓ.എൽ.എക്‌സിൽ നിന്നും വാഹന ആവിശ്യക്കാരേയും,വിൽക്കാൻ ഉള്ളവരെയും   പ്രതികൾ  തിരഞ്ഞെടുക്കുകയും ‌,ശേഷം   വിൽക്കാൻ താല്പര്യമുള്ളവരിൽ  നിന്നും മോഹ വിലക്ക് പ്രതികൾ വാഹനം വാങ്ങാം എന്ന് വിശ്വസിപ്പിക്കുകയും ,വാഹനത്തിന്റ വില ട്രാൻസ്ഫർ ചെയ്ത ഒരു വ്യാജ  മെസ്സേജ്  അയച്ചു നൽകിയ  ശേഷം വാഹനം പ്രതി തന്റെ രണ്ടാമത്തെ ഇരയായ വാഹനം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച ആളുടെ അടുക്കലേക്കു അയക്കുകയും, രണ്ടാമത്തെ കക്ഷിയുടെ അടുക്കൽ നിന്നും വാഹനത്തിന്റെ വില പ്രതിക്ക് നൽകിയാൽ മതി എന്നും ,വാഹനം ഒന്നാം പാർട്ടി രണ്ടാം പാർട്ടിക്ക് നൽകും എന്ന് വിശ്വസിപ്പിച്ചു രണ്ടാം പാർട്ടിയിൽ നിന്നും   ബാങ്ക് വഴി പണം  സ്വീകരിച്ചു പിന്നീട് മുങ്ങുകയാണ് ഇവരുടെ പ്രവർത്തന രീതി.  കുറഞ്ഞ സമയം കൊണ്ട് പണം തട്ടുന്ന പ്രതിയെ പിന്നീട് ബന്ധപ്പെടാൻ സാധിക്കാതെ വരുമ്പോൾ ആണ് വാഹനത്തിന്റെ ഉടമ തനിക്  പണം അയച്ചു നൽകിയതായി റസീറ്റ് വ്യാജമാണെന്ന് മനസ്സിലാവുക.വ്യാജ സിമ്മും,ബാങ്ക് അക്കൗണ്ടുകളും,ഉപയോഗിച്ചാണ് പ്രതികൾ കൊൽക്കത്ത കേന്ദ്രീകരിച്ച് ആസൂത്രിത തട്ടിപ്പ് നടത്തുന്നത്.
സംഘവുമായി ബന്ധമുള്ള  പാലക്കാട്‌ സ്വദേശിയുടെ വീട്ടിൽ പോലീസ്  പോസ്റ്റ്‌മാന്റെ വേഷത്തിൽ എത്തി നടത്തിയ അന്വേഷത്തിലാണ് പ്രതികളിലേക്കുള്ള  സൂചന ലഭിക്കുന്നത് . കഴിഞ്ഞ 5 ദിവസം മുൻപ് പ്രതികൾ കൊൽക്കത്തയിൽ നിന്നും ഒരു കാറിൽ മുംബൈ ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്നതായും പിന്നീട് ഗോവയിലേക്കാണ്  അവരുടെ യാത്രയെന്ന്  മനസ്സിലാക്കിയ   വയനാട് സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള   സംഘം ഗോവയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബിടെക്  ബിരുദ ധാരിയും,കമ്പ്യൂട്ടർ പ്രോഗ്രാമിങ് വിദഗ്ദ്ധനുമായ ഒന്നാം പ്രതി ഡാർക്ക് വെബിൽ   നിന്നും ശേഖരിച്ച ആപ്പ് വഴി ആണ് സ്പൂഫ് മെസേജ് അയച്ചു തട്ടിപ്പ് നടത്തുന്നത്.    സംഘത്തിലെ അംഗമായ സോമാലിയൻ സ്വദേശി അബ്ദുൽ അസീസ് എന്നയാളെ കുറിച്ച് അന്വേഷണം നടത്തി വരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *