May 30, 2026

അമ്മ മനസ്സിനെ വേദനിപ്പിച്ചവരെ ജനം വിചാരണ ചെയ്യും.പി.ഇസ്മായിൽ

0
IMG-20210327-WA0128.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്മ മനസ്സിനെ വേദനിപ്പിച്ചവരെ ജനം വിചാരണ ചെയ്യും.പി.ഇസ്മായിൽ
പടിഞ്ഞാറത്തറ. അമ്മമാരിൽ നിന്ന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച് അധികാരത്തിലെത്തിയ പിണറായി ,നീതി നിഷേധിക്കപ്പെട്ട  അമ്മമാരുടെ ദീനരോദനം കേൾക്കേണ്ടി വന്നതായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മായിൽ പ്രസ്താവിച്ചു.ടി.സിദ്ധീഖിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം  പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പീഡനത്തിനിരയായും കൊലക്കത്തിക്കിരയായും മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ കൂടെ നീതിക്ക് വേണ്ടി നിലകൊള്ളാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.ഇരകളോടൊപ്പം നിലനിൽക്കാൻ ബാധ്യതയുണ്ടായിരുന്ന സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചത്.അമ്മമാരുടെ പരാതി ചവറ്റുകൊട്ടയിലെ റിയുകയും സരിത പറഞ്ഞതുപോലെ അന്വേഷണം നടത്തുകയും ചെയ്തവരുടെ ഉള്ളിലിരുപ്പ് ജനം തിരിച്ചറിയും. അമ്മ മനസിനെ വേദനിപ്പിച്ച വരെ ജനകീയ കോടതിയിൽ വിചാരണ ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഇസ്മായിൽ പറഞ്ഞു.ചടങ്ങിൽ കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.റസാക്ക് കൽപ്പറ്റ, എം മുഹമ്മദ് ബഷീർ, പി കെ അബ്ദുറഹിമാൻ' പി ബാലൻ ' ജി ആലി. ജോണി നന്നാട്ട്. കെ ടി കുഞ്ഞബ്ദുള്ള. എൻ പി ഷംസുദ്ധീൻ .കെ മമ്മുട്ടി, സി മുഹമ്മദ്. പി സി മമ്മൂട്ടി, ശകുന്തള  ടീച്ചർ, കെ അസ്മഹമീദ്' ,ബിന്ദു ബാബു, സാജിദ നൗഷാദ്, ജെസീല ളംബ്രത്ത്,എം ശാന്തകുമാരി,  ജിഷശിവരാമൻ ' ഗിരിജ കൃഷ്ണ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *