July 17, 2026

ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്. 42 പേര്‍ക്ക് രോഗമുക്തി

0
030220_COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (28.03.21) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28331 ആയി. 27541 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 616 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 543 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
വൈത്തിരി സ്വദേശികൾ 10 പേർ, പൂതാടി 8 പേർ, കൽപ്പറ്റ, മാനന്തവാടി ആറു പേർ വീതം, പനമരം, മേപ്പാടി നാലു പേർ വീതം, എടവക, പൊഴുതന, നെന്മേനി മൂന്ന് പേർ വീതം, അമ്പലവയൽ, മീനങ്ങാടി, തവിഞ്ഞാൽ, പുൽപ്പള്ളി രണ്ടു പേർ വീതം, കണിയാമ്പറ്റ, തരിയോട്, മുട്ടിൽ, ബത്തേരി, കോട്ടത്തറ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയിൽ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികളും, തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു മൂപ്പൈനാട് സ്വദേശിയുമാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

42 പേര്‍ക്ക് രോഗമുക്തി
ബത്തേരി, മീനങ്ങാടി സ്വദേശികളായ മൂന്ന് പേർ വീതം, നെന്മേനി, കണിയാമ്പറ്റ, കൽപ്പറ്റ, മേപ്പാടി, പുൽപ്പള്ളി, പൂതാടി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 29 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

248 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.03.21) പുതുതായി നിരീക്ഷണത്തിലായത് 248 പേരാണ്. 215 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3010 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 681 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 309594 സാമ്പിളുകളില്‍ 307211 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 278880 നെഗറ്റീവും 28331 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *