May 14, 2026

വിദേശ കറൻസിയും പണവും പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
വിദേശ കറൻസിയും പണവും പിടികൂടി

കല്‍പ്പറ്റ നിയോജകമണ്ഡലം ഫ്‌ളെയിങ്ങ് സ്‌ക്വാഡ് പരിശോധനയില്‍ രേഖകളില്ലാതെ വാഹനങ്ങളില്‍ കൊണ്ടുപോകുകയായിരുന്ന വിദേശ കറന്‍സിയും പണവും പിടികൂടി. പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറില്‍ നിന്ന് ഒരു ലക്ഷം രൂപയും കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറില്‍ നിന്ന് 4100 യു.എസ് ഡോളറുമാണ് പിടികൂടിയത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി.റസാക്ക്., എ.എസ്.ഐ നെല്‍സണ്‍ സി അലക്‌സ്,ചാര്‍ജ് ഓഫീസര്‍ അബ്ദുള്‍ ഗഫൂര്‍, ടീം അംഗങ്ങളായ സിബിന്‍, ഷിജു, അബ്ദുള്‍ ബഷീര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *