രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം; സി പി എം നിലപാട് വ്യക്തമാക്കണം: ഉമ്മന്‍ചാണ്ടി


Ad
രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം, കേരളത്തിന് തന്നെ അപമാനകരമായ സംഭവം; സി പി എം നിലപാട് വ്യക്തമാക്കണം: ഉമ്മന്‍ചാണ്ടി
പടിഞ്ഞാറത്തറ: രാഹുല്‍ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ സി പി എം നിലപാട് വ്യക്തമാക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇത് കേരളത്തിലെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ്. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നിവയെ കുറിച്ച് സംസാരിക്കുന്നവരുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള അധിഷേപമുണ്ടായതെന്ന് ഓര്‍ക്കണം. നിയമനടപടി സ്വീകരിക്കേണ്ട വിധത്തില്‍ അതീവ ഗുരുതരമായ വിഷമാണിത്. ഇത്തരം നടപടികള്‍ ഒരിക്കലും മാന്യമായ രാഷ്ട്രീയമല്ല, പ്രതിഷേധത്തെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ നമ്മുടെ നാട് ഇങ്ങനെയായിപ്പോയല്ലോ എന്ന വിഷമമാണുണ്ടായത്. ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്നും, പ്രത്യേകിച്ചും സി പി എം വളര്‍ത്തിയെടുത്ത ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള സമീപമുണ്ടാകുന്നത്. ഇതിനെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയാതിരിക്കുന്നത് കേരളത്തിന് തന്നെ അപമാനമാണ്. രാഹുല്‍ഗാന്ധിയോട് രാഷ്ട്രീയപരമായ വിയോജിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന് മാന്യതയുടെ പരിധി നിശ്ചയിക്കണമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു. 
   ടി പി ചന്ദ്രശേഖരന്റെ വിധം അന്നും ഇന്നും വി എസ് അച്യുതാനന്ദന്റെ മനസിനെ അലട്ടുന്ന വിഷയമാണന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് ഡല്‍ഹിയില്‍ നിന്നും താന്‍ കോഴിക്കോട്ടെത്തുമ്പോള്‍ അവിടെ വി എസുമുണ്ടായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് അദ്ദേഹം ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതെന്നും വി എസിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.      ഇരട്ടവോട്ടുകള് മഹാഭൂരിപക്ഷവും കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് അംഗീകരിക്കുകയും ചെയ്തു. ചാനലുകള്‍ പുറത്തുവിടുന്ന സര്‍വെകളെ സ്വാഗതം ചെയ്യുകയാണ്. സര്‍വെകള്‍ അണികളെ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാക്കി. ജനങ്ങളുടെ മനസറിഞ്ഞ്, ആശയവിനിമയം നടത്തി ആവിഷ്‌ക്കരിച്ച ജനങ്ങളുടെ പ്രകടനപത്രികയാണ് യു ഡി എഫിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, എ ഐ സി സി നിരീക്ഷക വെറോണിക്ക, പി പി ആലി, എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, മാണി ഫ്രാന്‍സിസ്, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *