യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
യൂത്ത് ലീഗ് പ്രവർത്തകനെതിരെ കള്ളക്കേസെടുത്തെന്നാരോപണം ; യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: മാനന്തവാടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് യൂത്ത് ലീഗ് നേതാവിനെതിരെ പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതായി ആരോപിച്ച് യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധപ്രകടനം പി.കെ അമീന്‍ ഉദ്ഘാടനം ചെയ്തു.ഒ.ആര്‍. കേളു മുന്‍പ് ആര്‍.എസ്.എസ് കാരനാണന്ന് ബി.ജെ.പി നേതാവ് സി.പി.ഐ.എം നേതാക്കളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ ജില്ലാ നേതാക്കള്‍ പോലും മിണ്ടിയില്ലെന്നും, ഇക്കാര്യം ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് പറഞ്ഞ് എടവക പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിഹാബ് മലബാറിനെതിരെ ഡി.വൈ.എസ്.പി യെ സ്വാധീനിച്ച് കള്ള കേസെടുത്തതായി യൂത്ത് ലീഗ് ആരോപിച്ചു. മാനന്തവാടി ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഉവൈസ് എടവെട്ടന്‍, ഹാരിസ് കാട്ടികുളം, കബീര്‍ മാനന്തവാടി, എ. ജാഫര്‍ മാസ്റ്റര്‍, ഷൗക്കത്തലി മാസ്റ്റര്‍, അസീസ് വെളളുണ്ട, മുസ്ഥഫ പാണ്ടിക്കടവ്, ജെലീല്‍ പടയന്‍മുത്തലിബ്, അനീസ് ആറുവാള്‍ എന്നിവര്‍ നേതൃത്വം നല്‍കി





Leave a Reply