August 31, 2026

വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴയിൽ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു 

തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്റെ മകന്‍ മുഹസിന്‍ (15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം. മാനന്തവാടി ഫയര്‍ ഫോഴ്സ്സ്‌റ്റേഷന്‍ ഓഫീസര്‍ സജീവ് കുഞ്ഞിരാമന്‍, അസി. സ്‌റ്റേഷന്‍. ഓഫീസര്‍ ,കെ വി ബാബു , ജിതിന്‍ കുമാര്‍, സുജിത്ത് എം.എസ്, അനീഷ് വി.കെ, ധീരജ്, മിഥുന്‍ എ.എസ്,മിഥുന്‍,വി, രാജേഷ് എ.ആര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാളാട് റെസ്‌ക്യു ടീം അംഗങ്ങളും തിരച്ചിലില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *