April 26, 2024

പൂഴിത്തോട് ബദല്‍ റോഡിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം ടി. സിദ്ദീഖിന്റെ പര്യടനം

0
Img 20210331 Wa0029.jpg
പൂഴിത്തോട് ബദല്‍ റോഡിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം ടി. സിദ്ദീഖിന്റെ പര്യടനം

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് രണ്ട് പതിറ്റാണ്ടിലധികമായി ചര്‍ച്ചാവിഷയമാണ്. 16.79 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോകേണ്ട ഈ പാതയുടെ പ്രവൃത്തി ഉദ്ഘാടനവും വര്‍ഷങ്ങള്‍ മുമ്പ് നടത്തിയിരുന്നു. റോഡ് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വനഭൂമിക്ക് പകരം ഭൂമിയും മുഖ്യ ഗുണഭോക്താക്കള്‍ കണ്ടെത്തി വനം വകുപ്പിന് കൈമാറിയിരുന്നു. എന്നിട്ടും റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് ഇടതു സര്‍ക്കാര്‍ സര്‍ക്കാര്‍ അഞ്ചുവര്‍ഷവും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരു നാടിന്റെ ആകെ വികസനത്തിന് കാരണമാവുമായിരുന്ന ഈ പദ്ധതിക്കായി ചെറുവിരലനക്കാത്ത ഇടതുസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന കാപ്പിക്കളത്തെ ജനങ്ങളെ കണ്ടാണ് കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബുധനാഴ്ചത്തെ പ്രചരണപ്രയാണം തുടങ്ങിയത്. പതിറ്റാണ്ടുകളായി പ്രതീക്ഷകള്‍ നല്‍കുന്നതല്ലാതെ കഴിഞ്ഞ അഞ്ചുവര്‍ഷവും റോഡിന് വേണ്ടി ഒന്നും ചെയ്യാത്ത ഇടതുസര്‍ക്കാരിനെതിരെ കര്‍ഷകരുള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം നേരില്‍ കണ്ടും, മണ്ഡലത്തിന്റെ വികസനത്തിന് മുന്നിലുണ്ടാവുമെന്ന് ഉറപ്പും നല്‍കിയാണ് സിദ്ദീഖ് കാപ്പിക്കളത്ത് നിന്ന് മടങ്ങിയത്. കാപ്പിക്കളത്തെ പ്രചരണപരിപാടി എം.എ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പന്തിപ്പൊയിലിലേക്ക്. അവിടെ നിന്നും പടിഞ്ഞാറത്ത പഞ്ചായത്തില്‍ പെടുന്ന ബപ്പനം, ആലക്കണ്ടി, തെങ്ങുമുണ്ട, പാണ്ടംക്കോട്, പടിഞ്ഞാറത്തറ, പേരാല്‍, മഞ്ഞൂറ, ചെന്നലോട്, ഞേര്‍ലേരി, കുണ്ടിലങ്ങാടി എന്നിവിടങ്ങളില്‍ പര്യടനം. തുടര്‍ന്ന് തരിയോട് പഞ്ചായത്തിലെ കാവുംമന്ദത്തേക്ക്. അവിടെ നിന്നും പ്രയാണം കോട്ടത്തറ പഞ്ചായത്ത് പരിധിയിലേക്ക് നീങ്ങി. വെണ്ണിയോട്, മൈലാടി, പള്ളിക്കുന്ന്, ചുണ്ടക്കര, ഒന്നാംമൈല്‍ എന്നിവിടങ്ങളില്‍ പര്യടനം. ഉച്ചക്ക് ശേഷം കൂടോത്തുമ്മല്‍ നിന്നാരംഭിച്ച പര്യടനം മൃഗാസ്പത്രി ജംഗ്ഷന്‍, വരദൂര്‍, പടാരിക്കുന്ന്, അരിമുള, പുതൂര്‍, കാര്യമ്പാടി, നെന്മേനി, പനങ്കണ്ടി, കല്ലുവയല്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ട് രാത്രി കരണിയില്‍ സമാപിച്ചു. കാപ്പിക്കളത്തെ ഉദ്ഘാടന ചടങ്ങില്‍ റസാഖ് കല്‍പ്പറ്റ, മാണി ഫ്രാന്‍സിസ്, എം. മുഹമ്മദ് ബഷീര്‍, ജോണി നന്നാട്ട്, ജോണ്‍, പോള്‍സണ്‍ മൂച്ചക്കല്‍, ഗോകുല്‍ദാസ് കോട്ടയില്‍, കളത്തില്‍ മമ്മൂട്ടി, ജി. ആലി, ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *