രാഹുൽ ഗാന്ധിയുടെ റോഡ് ഷോ


Ad
മാനന്തവാടിയിലും ബത്തേരിയിലും രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ ഏപ്രിൽ ഒന്നിന്; കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും
കല്‍പ്പറ്റ: യു ഡി എഫ് പ്രചരണത്തിന് ആവേശമായി ഇന്ന് രാഹുല്‍ഗാന്ധി എം പി ജില്ലയിലെത്തും. മാനന്തവാടിയിലും ബത്തേരിയിലും ഇന്ന് രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ നടക്കും. കല്‍പ്പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ അഭിസംബോധന ചെയ്യും. മാനന്തവാടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ജയലക്ഷ്മിയുടെ പ്രചരാണര്‍ത്ഥം രാവിലെ എട്ടരക്ക് തലപ്പുഴ ടൗണിലെത്തുന്ന രാഹുല്‍ഗാന്ധി ജനങ്ങളെയും പ്രവര്‍ത്തകരെയും കണ്ട ശേഷം മാനന്തവാടിയിലേക്ക് തിരിക്കും. ഒമ്പതരക്ക് മാനന്തവാടിയിലെ എരുമത്തെരുവില്‍ നിന്നും ആരംഭിക്കുന്ന റോഡ്ഷോ 10.15ന് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ അദ്ദേഹം സംസാരിക്കും. തുടര്‍ന്ന് ബയു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന്റെ പ്രചരണത്തിനായി 11.15-ഓടെ ബത്തേരിയിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് ബത്തേരി കോട്ടക്കുന്ന് ജംങ്ഷനില്‍ വെച്ച് സ്വീകരണം നല്‍കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ അസംപ്ഷന്‍ ജംങ്ഷന്‍ വരെ റോഡ്ഷോ നടത്തും. അസംപ്ഷന്‍ ജംങ്ഷനില്‍ വെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങള്‍ റോഡ്ഷോയില്‍ അണിനിരക്കും. കെ സി വേണുഗോപാല്‍ എം പി, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ജില്ലയിലെ നേതാക്കളും റോഡ്ഷോയുടെ ഭാഗമാവും. ബത്തേരിയിലെ പരിപാടിക്ക് ശേഷം 12. 45-ഓടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചരണത്തിനായി കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ഗാന്ധി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് കൂടരഞ്ഞി സെന്റ്സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കുന്ന പ്രചരണപദ്ധതിയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *