ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരും: പി കൃഷ്ണപ്രസാദ്


Ad
ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരും: പി കൃഷ്ണപ്രസാദ്
കല്‍പ്പറ്റ: കാര്‍ഷിക നിയമങ്ങള്‍ക്കും ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യത്താകെ കര്‍ഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങളിലൂടെ ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിക്ക് കാരണം ബി ജെ പി പിന്തുടരുന്ന കേര്‍പ്പറേറ്റനുകൂല വികസനനയമാണ്. ഇതേ നയങ്ങളാണ് കോണ്‍ഗ്രസും നടപ്പാക്കുന്നത്. ഉദാരവല്‍ക്കരണ നയങ്ങള്‍ തിരുത്താനും ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കാനും തയ്യാറാകാത്ത കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പ്രസക്തി നഷ്ടപ്പെടുകയാണ്. ലോക്സഭയിലെ 19 യു ഡി എഫ് എം പിമാര്‍ ലേബര്‍ കോഡിനും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കും അനുകൂലമായി വോട്ടുചെയ്തവരാണ്. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ത്ത ആസിയാന്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. കര്‍ഷകര്‍ക്ക് ഉത്പാദന ചെലവും അതിന്റെ 50 ശതമാനവും ചേര്‍ന്ന താങ്ങുവില നല്‍കുമെന്ന 2014ലെ ബി ജെ പി ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ  വാഗ്ദാനം നരേന്ദ്ര മോദി പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോവധം, ലവ്ജിഹാദ്, പൗരത്വ നിയമം തുടങ്ങിയ അയഥാര്‍ഥ പ്രശ്നങ്ങളെ ഉയര്‍ത്തികൊണ്ട് വന്നു കാര്‍ഷിക തകര്‍ച്ച, തൊഴിലില്ലായ്മ, വ്യാപാരമാന്ദ്യം, വിലക്കയറ്റം മുതലായ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ വഴിതിരിച്ച് വിടാനാണ് ബി ജെ പി പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി നിസാം കെ അബ്ദുല്ല അധ്യക്ഷനായി. എം കമല്‍ സ്വാഗതം പറഞ്ഞു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *