April 25, 2024

ഓക്‌സിജന്‍ വാര്‍ റൂം ആരംഭിച്ചു

0
ഓക്‌സിജന്‍ വാര്‍ റൂം ആരംഭിച്ചു

ജില്ലയിലെ ഓക്‌സിജന്‍ വിതരണം ഏകോപിപ്പിക്കുന്നതിനായി പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവ് പ്രകാരമാണ് വാർറൂം ആരംഭിച്ചത്. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വാര്‍റൂം. വാര്‍ റൂം നോഡല്‍ ഓഫീസറായി അസിസ്റ്റന്റ് കളക്ടറെ ചുമതലപ്പെടുത്തി. ഡോ. സനല്‍ ചോട്ടു വാര്‍റൂമിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജില്ലയിലെ ഓക്‌സിജന്‍ വിതരണ ശൃംഘലയുടെ മുഴുവൻ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത് വാര്‍റൂം മുഖാന്തിരമായിരിക്കും. വാര്‍റൂമിന് ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കും. ഡി.ഐ.ഒ, എന്‍.ഐ.സി എന്നിവര്‍ മുഖാന്തിരമാണ് വാര്‍റൂമിന് ആവശ്യമായ കെ്‌നിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലയിലെ ഓരോ ആശുപത്രികളിലും സൂക്ഷിച്ചിട്ടുള്ള ഓക്‌സിജന്റെ അളവ്, ഉപയോഗം, ഒഴിവുള്ള സിലിണ്ടറുകള്‍, സിലിണ്ടര്‍ നിറക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവ എന്നീ വിവരങ്ങള്‍ കൃത്യമായി വാര്‍റൂമിനെ അറിയിക്കും. ജില്ലയില്‍ നിലവിലുള്ള ഓക്‌സിജന്റെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് ഓക്‌സിജന്‍ വാര്‍റൂം എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ഡി.ഡി.എം.എ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. എന്‍.ഐ.സി എ.ഡി.ഐ.ഒ ജസിന്‍ ഹാഫിസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ ആര്‍.ഐ വിനോദ് തോമസ്, എസ്.എച്ച്.എ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍, കല്‍പ്പറ്റ ജെ.ആര്‍.ടി.ഒ എന്നിവര്‍ക്കാണ് വാര്‍റൂമിന്റെ പ്രവർത്തന ചുമതല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *