March 29, 2024

പടിഞ്ഞാറത്തറയിൽ വാഴക്കന്ന് വിതരണത്തിൽ അപാകതയെന്ന്

0
Img 20210501 104559.jpg
പടിഞ്ഞാറത്തറയിൽ വാഴക്കന്ന് വിതരണത്തിൽ അപാകതയെന്ന്. .
പടിഞ്ഞാറത്തറ: കർഷകർക്ക് സൗജന്യമായി നൽകുന്ന പടുവാഴക്കന്ന് വിതരണത്തിൽ അപാകതയെന്ന് വ്യാപക പരാതി. .കൃഷി ഓഫീസിലെ ചിലരും വാഴക്കന്ന് വിതരണ ചുമതലയുള്ള കുരുമുളക്സമിതിയിലെ ഏതാനും പേർ ചേർന്ന് അട്ടിമറിച്ചെന്നാണ് ആക്ഷേപം. ഗുണഭോക്തൃ ലിസ്റ്റിൽ പലരും ഉൾപ്പെട്ടിട്ടില്ലന്നാണ് ആക്ഷേപം. പഞ്ചായത്തിലെ ഓരോ വാർഡിലും ആവശ്യമുള്ള വാഴക്കന്നിൻ്റെ ലിസ്റ്റ് തയ്യാറാക്കുന്നത് കുരുമുളക് സമിതിയാണ്. ഈ ലിസ്റ്റ് വാർഡ് മെമ്പറെ കൊണ്ട് ഒപ്പിടീച്ച് കൃഷി ഭവനിൽ സമർപ്പിക്കും. വിത്തുകൾ എത്തി കഴിഞ്ഞാൽ വിതരണ ചുമതല നിർവഹിക്കുന്ന കുരുമുളക് സമിതി ആദ്യം സമർപ്പിച്ച ലിസ്റ്റിലുള്ള പലർക്കും നൽകാറില്ല. മാത്രമല്ല വിത്തുകളും മറ്റും എത്തിക്കഴിഞ്ഞാൽ സമിതി അംഗങ്ങളെ അറിയിക്കാനും വിമുഖത കാട്ടാറുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ആയിരകണക്കിന് വാഴവിത്തുകൾ വന്നിരുന്നു. പുതിയ പഞ്ചായത്ത് മെമ്പർമാരുടെ സാക്ഷ്യപത്രം വാങ്ങാതെ  ചില സമിതിയിലെ ഭാരവാഹികൾ മാത്രം നൂറ് കണക്കിന് വാഴക്കന്നുകൾ വീതംവെച്ചെടുത്ത സംഭവം വിവാദമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സർക്കാറിൻ്റെ ഫ്രൂട്ട് ഡെവലപ്മെൻറ് പദ്ധതി പ്രകാരമാണ് വിവിധ വിത്തിനങ്ങൾ സൗജന്യമായി നൽകുന്നത്. ഓരോ വാർഡിലും കൃഷി ചെയ്യാൻ താൽപര്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കേണ്ടത് വാർഡ്തല കുരുമുളക് സമിതിയുടെ ഉത്തരവാദിത്വമാണ്. തുടർന്ന് വിത്തിനങ്ങൾ എത്തിയാൽ അത് ഗുണഭോക്താക്കൾക്ക് വിതരണവും ചെയ്യണം.കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിൽ വിത്തിറക്കുന്നതിനെ ചൊല്ലി കൃഷി ഓഫിസ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഒരു വാർഡിൽ ഒരു സ്ഥലത്ത് മാത്രമെ വിത്ത് ഇറക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ വാശി പിടിക്കുകയായിരുന്നു.  വാർഡിൽ രണ്ടിടത്തെങ്കിലും ഇറക്കിയാൽ ഗുണഭോക്താക്കൾക്ക് എളുപ്പമാകുമെന്ന് പറഞ്ഞതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. ചില വാർഡ് മെമ്പർമാരുമായി  കൃഷി ഉദ്യോഗസ്ഥർ വാക്കേറ്റം നടത്തുകയും ചെയ്തിരുന്നു. അതേ സമയം വാഴക്കന്ന് വിതരണത്തിൽ നേരിയ അപാകതയുണ്ടായത് പരിഹരിക്കപ്പെട്ടെന്നും ,കുരുമുളക് സമിതി കൃഷി ഓഫിസിൽ സമർപ്പിക്കുന്ന ലിസ്റ്റ് പ്രകാരം നടീൽ വസ്തുക്കൾ നൽകുന്നുണ്ടന്നും പടിഞ്ഞാറത്തറ കൃഷി ഓഫിസർ പറഞ്ഞു. കർഷകർക്ക് ലഭിക്കുന്ന പച്ചക്കറി, കുമ്മായം, മരുന്നുകൾ എന്നിവയുടെ വിതരണങ്ങളിലും കുറെ വർഷങ്ങളായി ഇവിടെ പരാതി നിലനിൽക്കുന്നുണ്ട്.പല സമിതികളുടെയും പ്രവർത്തനം അംഗങ്ങളുടെ തീരുമാനപ്രകാരമല്ലെന്നാണ് പരാതി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *