April 26, 2024

പാർട്ടിയെ അമ്പരിപ്പിച്ച തുടർ ഭരണക്കാറ്റ് വയനാട്ടിൽ ഏശിയില്ല.

0
Img 20210502 Wa0134.jpg
പാർട്ടിയെ അമ്പരിപ്പിച്ച തുടർ ഭരണക്കാറ്റ് വയനാട്ടിൽ ഏശിയില്ല.
കൽപ്പറ്റ: സംസ്ഥാന തലത്തിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലും എക്സിറ്റ് പോളും മറികടന്ന് അമ്പരപ്പിക്കുന്ന തുടർ ഭരണം ഇടതുപക്ഷത്തിന് ലഭിക്കുമ്പോൾ, വയനാട്ടിൽ ഇതിന് ഘടക വിരുദ്ധ തരംഗം. 2016ൽ വയനാട്ടിലെ മൂന്നിൽ രണ്ട് സീറ്റും നേടിയ എൽ.ഡി.എഫിന് ഭരണ നേട്ടങ്ങൾ എടുത്ത് കാട്ടാനുണ്ടായിട്ടും ഒരു സീറ്റാണ് നേടിയത്. മൽസരം ബലാബലമാണങ്കിലും രണ്ട് സിറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് വന്ന മേൽക്കൊയ്മ നിയമസഭയിൽ ഇല്ലാതാക്കാൻ ഇടതുപക്ഷം അക്ഷീണം പ രിശ്രമിച്ചിരുന്നു.. പിന്നോക്ക ജില്ലക്ക് സർക്കാർ നൽകിയ വികസനങ്ങളും ഭക്ഷ്യ കിറ്റ്, പെൻഷൻ, എന്നിവ ഉൾപ്പെടെ ആയുധമാക്കിയിരുന്നു. എന്നാൽ പ്രതിക്ഷക്ക് വിപരിതമായിരുന്നു രണ്ട് മണ്ഡലങ്ങളിൽ നേരിട്ടത്.കഴിഞ്ഞ തവണകൽപ്പറ്റയിൽ സി.പി.എമ്മിലെ സി.കെ ശശീന്ദ്രൻ 13 083 വോട്ടിനാണ് യു.ഡി.എഫിലെ എം.വി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയത്. ഇത്തവണ എൽ.ഡി.എഫിലെത്തിയ ശ്രേയാംസ് കുമാർ 5470 വോട്ടിന് ന് എതിർ സ്ഥാനാർത്ഥി ടി. സിദ്ധിഖിനോട് പരാജയപ്പെട്ടു. അതേ സമയം അന്യജില്ലക്കാരനാണ് ടി.സിദ്ധിഖ് എന്ന പ്രചരണവും, കോൺഗ്രസ് നേതാക്കളുടെ രാജിയും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും ഇടത് കേന്ദ്രത്തിന് പാളി.
ബത്തേരിയിൽ യു.ഡി.എഫിലെ ഐ.സി ബാലക്യഷ്ണൻ കഴിഞ്ഞ തവണ രുഗ്മണി സുബ്രമഹ്ണ്യനെ 111 98 ന് വോട്ടിന് പരാജയപ്പെട്ടുത്തി. ഇത്തവണ ലീഡ് കൂട്ടി 11822 വോട്ടിനാണ് ഇടതുപക്ഷ സ്ഥാനാർത്ഥി എം.എസ് വിശ്വനാഥനെ പരാജിതനാക്കിയത്. ഇവിടെയും നേരിയ പ്രതീക്ഷ ഇടതുപക്ഷത്തിനുണ്ടായിരുന്നു. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ച വിശ്വനാഥനെ ഇറക്കിയതിലൂടെ കോൺഗ്രസിൽ കലഹമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കൂടാതെ  എ .ഐ .സി .സി അംഗം കെ.സി റോസക്കുട്ടി ടീച്ചറുടെ കോൺഗ്രസ് വിടലും അനുകൂലമാകുമെന്നതും തെറ്റി. 
 ഇടതുപക്ഷത്തിന് വയനാട്ടിൽ ആശ്വാസമായത് ഒ.ആർ കേളുവിൻ്റെ വിജയമാണ്. കഴിഞ്ഞ തവണത്തെ
 13 07 ഭൂരിപക്ഷത്തിൽ നിന്ന് പതിനായിരത്തിലേറെ വോട്ട് ലീഡ് നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *