May 14, 2026

രണ്ടാം തവണയും വിജയം ആവർത്തിച്ച് ഒ ആർ കേളു

0
IMG-20210428-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
രണ്ടാം തവണയും വിജയം ആവർത്തിച്ച് ഒ ആർ കേളു

ഇത്തവണയും മാനന്തവാടി മണ്ഡലത്തിൽ വിജയക്കാെടി പാറിച്ച് എൽഡിഎഫ് സ്ഥാനാർഥി ഒ ആര്‍ കേളു. 9066 വോട്ടുകൾക്ക് ലീഡ് നേടി.മുൻ മന്ത്രിയും യു ഡി എഫ് സ്ഥാനാർഥിയുമായ പി കെ ജയലക്ഷ്മി ആയിരുന്നു എതിർ സ്ഥാനാർഥി. പള്ളിയറ മുകുന്ദനാണ് എൻ ഡി എ സ്ഥാനാർഥി. നിയമസഭയിലേക്ക് രണ്ടാമങ്കമാണ്. നിലവില്‍ മാനന്തവാടി എം എല്‍ എ. ആദിവാസി ക്ഷേമ സമിതി (എ കെ എസ്) സംസ്ഥാന പ്രസിഡന്റും സി പി എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമാണ്. 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വര്‍ഷം മെമ്പറുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ഡി വൈ എഫ് ഐയിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം കറിച്ച കേളു 30 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമാണ്. മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. കാട്ടിക്കുളം ഓലഞ്ചേരി രാമന്റെയും പരേതയായ അമ്മുവിന്റെയും മകനാണ് 50കാരനായ കേളു. ഭാര്യ: പി കെ ശാന്ത. മക്കള്‍: മിഥുന, ഭാവന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *