പൊലിസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി
പൊലിസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി
കമ്പളക്കാട്: കമ്പളക്കാട് പൊലിസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐക്കെതിരെ അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറെഞ്ഞന്നും പരാതി. കമ്പളക്കാട് മിന്‍ഷ ആശുപത്രിക്ക് സമീപം താമസിക്കുന്ന അട്ടശ്ശേരി അഷ്‌റഫിന്റെ ഭാര്യ ജാസ്മിനയാണ് ജില്ലാ പൊലിസ് ചീഫ്, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. തങ്ങളുടെ വീടനരികില്‍ ആരംഭിച്ച പെട്ടികടയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് തങ്ങള്‍ നിലവില്‍ ജീവത മാര്‍ഗ്ഗം കണ്ടെത്തുന്നത്. പെട്ടിക്കടയുടെ ലൈസന്‍സിനായും മറ്റ് അനുബന്ധ രേഖകള്‍ക്കായും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കമ്പളക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ ആന്റണി ഏപ്രില്‍ 28ന് ഉച്ചക്ക് ഒന്നോടെ തങ്ങളുടെ കടയില്‍ വരികയും ഭര്‍ത്താവിനോടുള്ള മുന്‍വൈരാഗ്യം വെച്ച് തന്നെ അപമാനിച്ചും വൃത്തികെട്ട ഭാഷയില്‍ തെറിപറഞ്ഞും കടപൂട്ടിക്കുമെന്നും ഭര്‍ത്താവിനെയും നിന്നെയും ജയിലിലാക്കും എന്നും ജീവിക്കാനനുവദിക്കില്ലെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തന്റെ മാതാവും മക്കളും കേള്‍ക്കെ അശ്ലീല ചുവയോടെയുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തില്‍ തെറി പറയുകയും ചെയ്തു. ആന്റണി എന്ന ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം നിയമാനുസൃതമല്ലാത്തതും എന്റെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചു മാത്രം ചെയ്തതുമാണെന്നും തനിക്ക് വേണ്ടത് ചെയ്തു തരണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
Leave a Reply