April 20, 2024

കോവിഡ് : സമ്പര്‍ക്ക ബാധിതര്‍ നിരീക്ഷത്തില്‍ കഴിയണം

0
960x0.jpg
കോവിഡ് : സമ്പര്‍ക്ക ബാധിതര്‍ നിരീക്ഷത്തില്‍ കഴിയണം

വെങ്ങപ്പള്ളി പഞ്ചായത്ത് വാര്‍ഡ് 4 ല്‍ ഏപ്രില്‍ 25 ന് നടന്ന പാല്‍കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ചടങ്ങ് നടന്ന വീട്ടിലെ രണ്ടു പേര്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. വെളളമുണ്ട വാര്‍ഡ് 15ലെ അരീകര കോളനി, കൊടക്കാട് ചെറുകര കോളനി എന്നിവിടങ്ങളിലെ പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് ധാരാളം ആളുകളുമായി സമ്പര്‍ക്കമുളളതായി കണ്ടെത്തിയിട്ടുണ്ട്. കണിയാമ്പറ്റ വാര്‍ഡ് 14 ല്‍ പോസിറ്റീവ് ആയ വ്യക്തി ഇതേ വാര്‍ഡില്‍ 2 നു നടന്ന ഒരു മരണാന്തര ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. മീനങ്ങാടി പാല്‍ സൊസൈറ്റിയില്‍ ജോലിചെയ്ത വ്യക്തി പോസിറ്റീവ് ആണ്. ഇദ്ദേഹം 4 വരെ മുണ്ടനാടാ റൂട്ടില്‍ പാല്‍ വിതരണം ചെയ്തിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. 
ഏപ്രില്‍ 27 വരെ സുല്‍ത്താന്‍ ബത്തേരി ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡല്‍ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവാണ്. കല്‍പ്പറ്റ സിന്‍സ്ലൗണ്ടറി ഷോപ് ജീവനക്കാരനും പോസിറ്റീവാണ്. ഇദ്ദേഹം 30 വരെ ജോലിയിലുണ്ടായിരുന്നു. മാനന്തവാടി ടൗണിലെ ഇസാഫ് ബാങ്ക് ജീവനക്കാരന്‍, നെല്ലിമുണ്ട പോളാര്‍ പ്ലാന്റഷന്‍ എസ്റ്റേറ്റ് ജീവനക്കാരന്‍, കല്‍പ്പറ്റ കൈനാട്ടി യമഹാ ഷോറൂം ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലക്കിടി ചെക്ക് പോസ്റ്റിലെ ഫോറസ്റ്റ് ഓഫീസര്‍ പോസിറ്റീവാണ്. കൂടാതെ കല്‍പ്പറ്റ ടീം തായ് ഓഫീസ് കേന്ദ്രീകരിച്ച് ഒരു ക്ലസ്റ്റര്‍ ഉണ്ടായതായും ആരോഗ്യ വിഭാഗം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *