August 6, 2026

ജില്ലയില്‍ 959 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59

0
960x0.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 959 പേര്‍ക്ക് കൂടി കോവിഡ് 
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59
വയനാട് ജില്ലയില്‍ ഇന്ന് 959 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 250 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.59 ആണ്. 948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43125 ആയി. 31701 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10359 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 9552 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി 95, കല്‍പ്പറ്റ 84, മേപ്പാടി 76, അമ്പലവയല്‍ 66, മുട്ടില്‍ 56, മീനങ്ങാടി 52, പൂതാടി 43, മാനന്തവാടി 42, നൂല്‍പ്പുഴ 41,  പുല്‍പ്പള്ളി 40, നെന്‍മേനി 37,  പടിഞ്ഞാറത്തറ 36, കണിയാമ്പറ്റ 35, തൊണ്ടര്‍നാട് 30, തവിഞ്ഞാല്‍ 29, വെങ്ങപള്ളി 27, പനമരം 26, പൊഴുതന, വൈത്തിരി 25 വീതം, മുള്ളന്‍കൊല്ലി 21, മൂപ്പൈനാട് 19, തിരുനെല്ലി 17, എടവക 10, വെള്ളമുണ്ട 9, കോട്ടത്തറ 5 തരിയോട്  സ്വദേശികളായ രണ്ടു പേരുമാണ് ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 അമ്പലവയല്‍ സ്വദേശികള്‍, പടിഞ്ഞാറത്തറ സ്വദേശി, ബീഹാറില്‍ നിന്ന് വന്ന പുല്‍പള്ളി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 2 മാനന്തവാടി സ്വദേശികള്‍, അമ്പലവയല്‍, എടവക, കണിയാമ്പറ്റ, വൈത്തിരി, വെങ്ങപള്ളി സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.
*250 പേര്‍ക്ക്  രോഗമുക്തി*
പനമരം 16, നെന്മേനി 13, കണിയാമ്പറ്റ 8, പുല്‍പ്പള്ളി , വെള്ളമുണ്ട 7 വീതം, മാനന്തവാടി, തിരുനെല്ലി 6 വീതം, കല്‍പ്പറ്റ, ബത്തേരി, തരിയോട്  5 വീതം, മേപ്പാടി, എടവക, അമ്പലവയല്‍ 4 വീതം, മുട്ടില്‍ 3, കോട്ടത്തറ,  മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന 2 വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും 5 തമിഴ്‌നാട് സ്വദേശികളും 3 ബാംഗളൂര്‍ സ്വദേശികളും കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 136 പേരുമാണ് ഡിസ്ചാര്‍ജ് ആയത്.
*2007 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.05.21) പുതുതായി നിരീക്ഷണത്തിലായത് 2007 പേരാണ്. 1443 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 29793 പേര്‍. ഇന്ന് പുതുതായി 137 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 389281 സാമ്പിളുകളില്‍ 376283 പേരുടെ ഫലം ലഭിച്ചു. ഇതില്‍  333158 നെഗറ്റീവും 43125 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *