April 19, 2024

കോവിസ് മാനദണ്ഡം പാലിക്കാതെ ഉള്ള ഓൺലൈൻ കച്ചവടം നിയന്ത്രിക്കണം കെ ആർ എഫ് എ

0
Img 20210506 Wa0074.jpg
കോവിസ് മാനദണ്ഡം പാലിക്കാതെ ഉള്ള ഓൺലൈൻ  കച്ചവടം നിയന്ത്രിക്കണം 
കെ ആർ എഫ് എ
കൽപ്പറ്റ : കോവിഡ് രണ്ടാംഘട്ട അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുതന്നെ ചെറുകിട വ്യാപാരികൾ  കച്ചവടം ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത് … വിദേശ കുത്തക ഓൺലൈൻ കമ്പനികൾ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓർഡറുകൾ സ്വീകരിച്ച് അന്യസംസ്ഥാനത്ത് നിന്നും ജില്ലയിൽ നിന്നും യാതൊരു മാനദണ്ഡവും ഇല്ലാതെ കൊണ്ട് വന്ന് വീടുകളിലും മറ്റും എത്തിച്ച് കൊടുക്കുമ്പോൾ ഇതിനിടയിൽ കേന്ദ്രീകൃതമായ ഗോഡൗൺ സംവിധാനം ഉപയോഗിച്ച് എല്ലാ സ്റ്റാഫുകളും യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ എല്ലാവിധ സാധനസാമഗ്രികൾ തരംതിരിച്ച് കൊണ്ട് പോസിറ്റാവായി കോറെണ്ടയിനിൽ കഴിയുന്ന മുക്കുമൂലകളിലടക്കമുള്ള വീടുകളിൽ കൊണ്ട് പോയി കൊടുക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത് ….അവശ്യസാധനങ്ങൾ മാത്രം കടുത്ത നിയന്ത്രണങ്ങളോടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിൽപ്പന നടത്താമെന്നിരിക്കെ സർക്കാർ മാനദണ്ഡങ്ങളേയും പകർച്ചവ്യാദി ആക്ടിനെ പോലും വെല്ല് വിളിച്ച് നടത്തുന്ന ഇത്തരത്തിലുള്ള വ്യാപാരത്തിന് പോലീസിന്റെ പരിശോധനകളിൽ പോലും ഇളവ് അനുവദിച്ച് ഉദ്യോഗസ്ഥ പിന്തുണയോടെ ഇക്കൂട്ടർക്ക് തോന്നിയത് പോലെ കച്ചവടം നടത്തുന്നതിനുള്ള അനുവാദം കൊടുക്കുന്നതിൽ ശക്തമായ  പ്രതിഷേധം അറിയിക്കുന്നു …. ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും കർശനമായി ഇതിനെ നിയന്ത്രിച്ചില്ലങ്കിൽ സർക്കാരിന്റെ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുന്ന കച്ചവടക്കാരുടെ മനോവികാരത്തെ ചോദ്യം ചെയ്യുന്നതിനും അവരെ ആക്ഷേപിക്കുന്നതിനും തുല്യമായിരിക്കും എന്നും അറിയിക്കുകയാണ് …. തുടർന്നും ഇത്തരത്തിലുള്ള വ്യാപാരം തുടർന്നാൽ അവരുടെ ഓഫീസും ഗോഡൗണും റൂട്ടിൽ വരുന്ന വണ്ടികളടക്കം വഴിയിൽ തടഞ്ഞ് ശക്തമായ സമര പരിപാടികൾക്ക്  കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ (KRFA) നേതൃത്വം കൊടുക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ഓൺലൈൻ യോഗം തീരുമാനിച്ചു..  കോവിഡ് മാഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട്   ജില്ലയിലെ ചെറുകിട ഫുട്ട് വേർ വ്യാപാരികളും മറ്റ് അവശ്യസാധനേതര വ്യാപാരികളും ഒരുപാട്  നഷ്ടങ്ങൾ  സഹിച്ചുകൊണ്ട് പൂർണ്ണമായി ജില്ലാ ഭരണകൂട നിർദ്ദേശപ്രകാരം വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ തുടർന്നും സർക്കാർ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് തുടർച്ചയായി സീസണുകളും നഷ്ടപ്പെട്ട പ്രത്യേക പ്രതിസന്ധി ഘട്ടത്തിൽ ഭരണകൂടം  സാമ്പത്തിക പേക്കേജും ബാങ്കുകൾ വഴി അടിയന്തിര സാമ്പത്തിക സഹായവും നിലവിലെ ബാങ്കുകളിലെ കടത്തിന് സമ്പൂർണ മൊറോട്ടോറിയവും പ്രഖ്യാപിച്ച് വ്യാപര രംഗത്തിന് താങ്ങും തണലും ഉണർവും നൽകാൻ സർക്കാർ തയ്യാറാകണമെന്നും,,, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാടക കെട്ടിടത്തിലേയും, മറ്റു വാടകകൾ ഇക്കാലഘട്ടത്തിൽ കെട്ടിട ഉടമകളെ ബോധ്യപ്പെടുത്തി വിട്ട് തരാനുള്ള നിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു .. യോഗത്തിൽ ജില്ലാ പ്രസിഡൻറ് അൻവർ കെ സി ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് ട്രഷറർ നിസാർ കെ കെ ഭാരവാഹികളായ അബൂബക്കർ മീനങ്ങാടി, ഇല്യാസ് കെ മുഹമ്മദ് ആസിഫ് മാനന്തവാടി,ഷമീം പാറക്കണ്ടി,മഹബൂബ് യു വി, ഷിറാസ് ബത്തേരി, സുധീഷ് പടിഞ്ഞാറത്തറ,ലത്തീഫ് മേപ്പാടി, ഷബീർ ജാസ് കൽപ്പറ്റ,സംഗീത്  ബത്തേരി,ഷമീർ അമ്പലവയൽ,ഷൗക്കത്തലി,അനസ്,ഷമീർ കോറോം,ഉമ്മർ ബത്തേരി,മമ്മൂട്ടി തരുവണ,അർജുൻ മേപ്പാടി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ  പങ്കെടുത്തു…*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news